കള്ളനോട്ട്: വനിതാ ഓഫിസറുടെ സുഹൃത്തിനെ തേടി പൊലീസ്
text_fieldsആലപ്പുഴ: കള്ളനോട്ട് കേസിൽ വനിതാ കൃഷി ഓഫിസർ അറസ്റ്റിലായതിന് പിന്നാലെ ഒളിവിലായ സുഹൃത്തിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. 39കാരിയായ എടത്വ കൃഷി ഓഫിസറെ കോടതി നിർദേശപ്രകാരം തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കള്ളനോട്ട് കൈമാറിയത് സുഹൃത്തായ കളരിയാശാനാണെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. ഇയാൾ നാടുവിട്ടതായി സൂചനയുണ്ട്.
പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണെന്ന് സംശയമുണ്ട്. കൃഷി ഓഫിസറെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മാനസികാരോഗ്യകേന്ദ്രത്തിലായത്. ഇത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. പ്രതിയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 10 ദിവസത്തെ ചികിത്സക്കാണ് കോടതി അനുമതി നൽകിയത്.
അടുത്തിടെ ചാരുംമൂട്ടിലും കായംകുളത്തും കണ്ടെത്തിയ കള്ളനോട്ട് ഇടപാടുകളുമായി സംഘത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കും. എടത്വയിൽ എത്തുന്നതിനുമുമ്പ് മാരാരിക്കുളം തെക്ക്, ആര്യാട് കൃഷിഭവനുകളിലാണ് ജോലി ചെയ്തിരുന്നത്. മോഡലിങ്ങിൽ താരമായ ഇവർ കൊച്ചിയിലും ചെന്നൈയിലും ഉൾപ്പെടെ ഫാഷൻഷോകളിലും പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.