പെരിയാർ കടുവ സങ്കേതത്തിൽ ആനകളുടെ കണക്കെടുപ്പിന് ഇന്ന് തുടക്കം
text_fieldsകുമളി: പെരിയാർ കടുവ, വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ആനകളുടെ കണക്കെടുപ്പിന് വ്യാഴാഴ്ച തുടക്കം.
925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരിയാർ കടുവ സങ്കേതത്തെ 55 ബ്ലോക്കുകളായി തിരിച്ചാണ് ആനകളുടെ എണ്ണം എടുക്കുക. ഓരോ ബ്ലോക്കിലും മൂന്നുപേർ വീതമുള്ള വനപാലകരുടെ സംഘമാണ് നേതൃത്വം നൽകുക. സെൻസസ് മൂന്നുദിവസം നീളും.
കഴിഞ്ഞ വർഷം മേയ് 17 മുതൽ 19 വരെയാണ് സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് നടന്നത്. ആദ്യ ദിനത്തിൽ കാട്ടിലൂടെ നടന്നെത്തി ഓരോ ബ്ലോക്കിലും കാണപ്പെടുന്ന ആനകളുടെ എണ്ണം എടുക്കും. ഇതിൽ കൊമ്പൻ, പിടിയാന, മോഴ, കുട്ടികൾ എന്നിങ്ങനെ തരം തിരിക്കും. രണ്ടാംദിനം ആനപിണ്ഡം വിശകലനം ചെയ്ത് കണക്ക് ശേഖരിക്കും. മൂന്നാം ദിനം ആനകൾ വെള്ളം കുടിക്കാനെത്തുന്ന ജലസ്രോതസ്സുകൾ, ആനത്താര എന്നിവിടങ്ങളിൽ കണക്കെടുക്കും. തേക്കടിയിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനാണ് കണക്കെടുപ്പിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.