Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യ​ത്തെ ആദ്യ...

രാജ്യ​ത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്​ നാളെ മുതൽ

text_fields
bookmark_border
രാജ്യ​ത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്​ നാളെ മുതൽ
cancel
camera_alt

കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ഓൺലൈൻ കോടതിയെ കുറിച്ചുള്ള ശില്പശാല

കൊല്ലം: രാജ്യത്തെ ആദ്യ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത്​. 24x7 ON എന്നറിയപ്പെടുന്ന കോടതി 20ന്​ പ്രവർത്തനമാരംഭിക്കും.ഡിജിറ്റൽ കോടതി യാഥാർഥ്യമാകുന്നതോടെ കൊല്ലത്തെ മൂന്ന്​ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതികളിലും ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിലും നെഗോഷ്യബിൾ ഇൻസ്​ട്രുമെന്‍റ്​ നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക്​ ബൗൺസ്​ കേസുകൾ ഇവിടെയാണ്​ ഫയൽ ചെയ്യേണ്ടത്​. പൂർണമായും പേപ്പർ ഫയലിങ്​ ഒഴിവാക്കിയാണ്​ ഡിജിറ്റൽ കോടതി പ്രവർത്തിക്കുന്നത്​.

24 മണിക്കൂറും കേസ്​ ഫയൽ ചെയ്യാവുന്ന കോടതിയാണിത്​. വെബ്​സൈറ്റിലൂടെ നിശ്ചിത ഫോം ഓൺലൈനായി സമർപ്പിച്ചാണ്​ കേസ്​ ഫയൽചെയ്യേണ്ടത്​. കക്ഷികളോ അഭിഭാഷക​രോ നേരിട്ട്​ കോടതിയിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി തന്നെ കേസിന്‍റെ എല്ലാ നടപടിക്രമങ്ങളും നടത്താം. പ്രതിക്കുള്ള സമൻസ്​ അതാത്​ പൊലീസ്​ സ്​റ്റേഷനുകളിലേക്ക്​ ഓൺലൈനായി ലഭ്യമാക്കും. കോർട്ട്​ ഫീസ്​ ഇ-പേയ്​മെന്‍റ്​ ആയി അടക്കുന്നതിന്​ ട്രഷറിയുമായി നെറ്റ്​വർക്കും സജ്ജമാക്കിയിട്ടുണ്ട്​.

പ്രതിയും ജാമ്യക്കാരും ഓൺലൈനായി ഹാജരായി ജാമ്യത്തിനുള്ള രേഖകൾ അപ്​ലോഡ്​ ചെയ്ത്​ ജാമ്യം നേടണം. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായി തന്നെ നടക്കും. കക്ഷികൾക്കും അഭിഭാഷകർക്കും ആവശ്യമെങ്കിൽ നേരിട്ടും ഹാജരായി കോടതി നടപടികളിൽ പ​ങ്കെടുക്കാവുന്ന ഹൈബ്രിഡ്​മോഡിലാകും കോടതി പ്രവർത്തിക്കുന്നത്​. ‘24x7 ON’ കോടതി എന്നത്​ ഓപൺ ആൻഡ്​ നെറ്റ്​വർക്ക്​ഡ്​ എന്നാണ്​ അർഥമാക്കുന്നത്​.

ഇനി ‘നീതി’ എളുപ്പത്തിൽ

കൈകാര്യം ചെയ്യാൻ വളരെ എളുപ്പമുള്ള പ്രവർത്തനരീതി എന്നതാണ്​ ഓപൺ എന്നത്​ കൊണ്ട്​ വിശദമാക്കുന്നത്​. മാത്രമല്ല, കേസ്​ നടപടികൾ/വിവരങ്ങൾ സുതാര്യമായി ആർക്കും പരിശോധിക്കാവുന്ന രീതിയിലാണ്​ ഈ കോടതി പ്രവർത്തിക്കുന്നത്​. ഇ-പോസ്റ്റ്​, ഇ-ട്രഷറി, ഐ-കോപ്സ്​ എന്നീ സംവിധാനങ്ങളുമായി ഈ കോടതി നെറ്റ്​വർക്ക്​ ചെയ്യപ്പെട്ടിട്ടുള്ളതാണ്​ നെറ്റ്​വർക്ക്​ഡ്​ എന്നത്​ കൊണ്ട്​ ഉദ്ദേശിക്കുന്നത്​.

പ്രതികൾക്ക്​ സമൻസ്​ അയക്കുന്നതിലെ കാലതാമസം ഇ-പോസ്റ്റ്​ ഒഴിവാക്കും. കോർട്ട്​ ഫീസ്​ ഇ-പേയ്​മെന്‍റ്​ ചെയ്യുന്നതിന്​ ഇ-ട്രഷറി സുഗമമായ വഴിയൊരുക്കും. ഐ-കോപ്സ്​ വഴി കേസ്​ നടപടികൾക്കായി പൊലീസ്​ സംവിധാനവും ഉപയോഗിക്കാവുന്നതാണ്​.

ഒരു മജിസ്​േട്രറ്റും മൂന്ന്​ജീവനക്കാരും മാത്രം

ഒരു മജിസ്​ ട്രറ്റും മൂന്ന്​ കോടതി ജീവനക്കാരും മാത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ്​ ഡിജിറ്റൽ കോടതിക്കുള്ളത്​. എവിടെയിരുന്നും ഏത്​ സമയത്തും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിച്ച്​ കേസ്​ നടപടികൾ നടത്താനും അറിയാനും ഈ കോടതിയിൽ സാധിക്കും.

കഴിഞ്ഞ ആഗസ്റ്റ്​ 16ന്​ സുപ്രീംകോടതി ജഡ്ജി ആർ.എം. ഗവായ്​ ഔദ്യോഗിക ഉദ്​ഘാടനം നിർവഹിച്ചിരുന്നു. കോടതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരിശീലനം അഭിഭാഷകർക്കും ക്ലർക്കുമാർക്കും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamDigital Court
News Summary - Country's First Digital Court in Kollam
Next Story