ദമ്പതികളുടെ ആത്മഹത്യ: ഡി.ജി.പിയുടെ ഫേസ്ബുക്ക്പേജിൽ 'പൊങ്കാല'
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പൊലീസിനെതിരെ പ്രതിഷേധം ശക്തം. വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയുടെയും പൊലീസിെൻറയും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. അച്ഛനുവേണ്ടി കുഴിവെട്ടുമ്പോൾ 'ഡാ നിർത്തെടാ..' എന്ന് ആജ്ഞാപിക്കുന്ന പൊലീസുകാരനും 'സാറേ ഇനിയെെൻറ അമ്മയും കൂടിയേ മരിക്കാനുള്ളൂ...' എന്ന് പറയുമ്പോൾ 'അതിനിപ്പോ ഞാനെന്ത് വേണം?' എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ മറുപടിയുമാണ് പ്രതിഷേധത്തിനിടയാക്കിയത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട മകനെ 'എടാ' എന്ന് വിളിക്കുന്നതിനുപകരം 'മകനേ' എന്ന് വിളിച്ച് സാന്ത്വനപ്പെടുത്താൻ നമ്മുടെ പൊലീസുകാരെ എന്നാണ് പൊലീസ് അക്കാദമിയിലെ വലിയ ഏമാന്മാർ പഠിപ്പിക്കുകയെന്ന് ശാസ്താംകോട്ട സ്വദേശി ഷമീർ ചോദിക്കുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വയനാട് സ്വദേശി ജോമോൻ ആവശ്യപ്പെട്ടു.
ദമ്പതികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസുകാരനും മറ്റ് ഉദ്യോഗസ്ഥർക്കും ബാഡ്ജ് ഓഫ് ഓണർ കൊടുക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ ഫേസ്ബുക്ക് പേജിൽ ഒരുവിഭാഗത്തിെൻറ ആവശ്യം. കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പേജിൽ ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടു. പൊലീസിെൻറ വിവിധ പോസ്റ്റുകൾക്ക് താഴെയും നെയ്യാറ്റിൻകര സംഭവത്തിലെ വീഴ്ചതന്നെയാണ് മലയാളികൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.