Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിന് തീപിടിച്ച്...

വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസം തുടങ്ങിയത് രണ്ട് ദിവസം മുമ്പ്

text_fields
bookmark_border
വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസം തുടങ്ങിയത് രണ്ട് ദിവസം മുമ്പ്
cancel
Listen to this Article

തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം.

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ട് ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത്. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ മകളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്തെത്തിയാണ് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - Couple dies in house fire
Next Story