പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ മരിച്ച നിലയിൽ
text_fieldsചങ്ങനാശ്ശേരി: പൊലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ചങ്ങനാശ്ശേരിയിൽ ദമ്പതികളുടെ ആത്മഹത്യ. സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വാകത്താനം കണ്ണൻചിറയിൽ വാടകക്ക് താമസിക്കുന്ന ചങ്ങനാശ്ശേരി പുഴവാത് ഇല്ലമ്പള്ളിൽ സുനിൽ കുമാർ(31), ഭാര്യ രേഷ്മ (27) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച നിലയിൽ ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കണ്ടത്.
സുനിൽകുമാർ ഫോണിൽ വിളിച്ചതനുസരിച്ച് ജ്യേഷ്ഠൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ജീവനുണ്ടായിരുന്ന സുനിലിനെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചങ്ങനാശ്ശേരി നഗരസഭയിലെ സി.പി.എം കൗൺസിലർ സജി കുമാറിെൻറ ആഭരണ നിർമാണശാലയിൽ 12 വർഷമായി ജീവനക്കാരനായിരുന്നു സുനിൽ. ഇവിടെനിന്ന് 50 പവൻ മോഷണം പോയെന്ന പരാതിയിൽ ചൊവ്വാഴ്ചയാണ് ചങ്ങനാശ്ശേരി പൊലീസ് വിളിപ്പിച്ചത്. ഭാര്യ രേഷ്മക്കൊപ്പമാണ് സ്റ്റേഷനിൽ എത്തിയത്. ഇവിടെ െവച്ച് പൊലീസ് മർദിച്ചതായും അപമാനിച്ചതായുമാണ് ബന്ധുക്കളുടെ പരാതി. പൊലീസിെൻറ ക്രൂര മർദനവും ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതിക്കാരെൻറ സാന്നിധ്യത്തിൽ തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തുവെന്നും ഇതിലെ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആക്ഷേപമുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശ്ശേരി താലൂക്കിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിനു പിന്നാലെയാണ് പൊലീസിെൻറ വീഴ്ച വെളിവാക്കുന്ന പുതിയ സംഭവവികാസങ്ങൾ. സംഭവം പുറത്തായതോടെ വൻപ്രതിഷേധങ്ങൾക്കാണ് ചങ്ങനാശ്ശേരി നഗരം സാക്ഷിയായത്. പൊലീസ് സ്റ്റേഷനിലേക്കു കോൺഗ്രസും ബി.ജെ.പിയും മാർച്ച് നടത്തി. മൃതദേഹം സൂക്ഷിച്ച ചങ്ങനാശ്ശേരി ആശുപത്രിയിലും പൊലീസ് സ്റ്റേഷൻ പരിസരത്തും രാത്രിയിലും സംഘർഷാവസ്ഥയാണ്.സുനിൽ കുമാർ പണിതു നൽകിയ സ്വർണത്തിൽ കുറവുണ്ടെന്ന പരാതിയിൽ തിങ്കളാഴ്ച രാവിലെയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ആറുമാസത്തെ കണക്കിൽ 400 ഗ്രാം കുറവുണ്ടായെന്നായിരുന്നു പരാതി. ബുധനാഴ്ച വൈകീട്ട് നാലിനകം സ്വർണം തിരികെ എത്തിക്കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയത്രെ. സ്വർണം മടക്കി നൽകിയില്ലെങ്കിൽ എട്ടു ലക്ഷം രൂപ നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.