പങ്കാളികളെ പങ്കുവെച്ച് പീഡനം: ഉന്നതതല അന്വേഷണത്തിന് വനിതാ കമീഷന്‍ നിര്‍ദേശം
text_fieldsകൊച്ചി: കോട്ടയം കേന്ദ്രമായി പങ്കാളികളെ പങ്കുവെച്ച് ലൈംഗികപീഡനത്തിനിരയാക്കുന്ന സംഘത്തെ കുറിച്ച് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിന് കേരള വനിതാ കമീഷന്‍ നിര്‍ദേശം നല്‍കി. സ്ത്രീകളുടെ അന്തസ്സിനും ജീവിതത്തിനും ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. സാമൂഹികക്രമത്തെ തകിടംമറിക്കുന്ന ദുഷ്പ്രവണതകള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സ്ത്രീയെ കൈമാറ്റ ഉപാധിയായി കാണുന്നത് ജീര്‍ണ സംസ്‌കാരത്തിന്‍റെ പ്രതിഫലനമാണ്. വളരെ ഗുരുതരമായ ആഴത്തിലുള്ള മൂല്യച്ച്യുതി മനുഷ്യബന്ധങ്ങളില്‍ വേരാഴ്ത്തുന്നത് ആശങ്കയുണര്‍ത്തുന്നു. ഇത്തരം പ്രശ്‌നങ്ങളെ മുളയിലേ നുള്ളണം.
ഈ ചൂഷണത്തെ അതിജീവിച്ച യുവതി ഒരുപാട് പ്രതിബന്ധങ്ങളെ നേരിട്ട്, പരാതി കൊടുത്തതു കൊണ്ടുമാത്രമാണ് ഈ വിഷയം പുറത്തുവരുന്നത്. ആ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഒട്ടനവധി ആളുകള്‍ ഈ സംഘങ്ങളില്‍ പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.