മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ ജയിലിൽ
text_fieldsകണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ കമിതാക്കൾ ഒടുവിൽ ജയിലിൽ. പള്ളിമൺ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോകുന്നത് കുറ്റകരമാണ്.
ഷെരീഫിനെ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയായ മുട്ടക്കാവിൽനിന്ന് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെയും പള്ളിമൺ സ്വദേശിയായ യുവാവിനെയും കഴിഞ്ഞ 19നാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. യുവാവിെൻറ ഭാര്യയും സമാന പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുണ്ട്. ഫോൺ വിശദാംശങ്ങൾ െവച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ ജോസ് ടി. ബെൻ, സി.പി.ഒ സൂര്യപ്രഭ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.