മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളെ ഭോപ്പാലിൽ കഴുത്തറുത്ത് കൊന്നു
text_fieldsമണ്ണാർക്കാട് (പാലക്കാട്)/ഭോപാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിരതാമസക്കാരായ മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളെ വീടിനകത്ത് കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. ഭോപ്പാൽ അവധ്പുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നർമദ ഗ്രീൻവാലിയിലെ 13ാം നമ്പർ വീട്ടിൽ താമസിക്കുന്ന മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മണ്ണാർക്കാട് നായാടിപ്പാറ മുണ്ടാരത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (74), ഭാര്യ റിട്ട. നഴ്സ് ഗോമതി (63) എന്നിവരെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീട് തുറക്കാത്തത് കണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇരുവരുടെയും കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഗോമതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടതായും വിവരമുണ്ട്. മക്കൾ: പ്രശോഭ എന്ന ബിന്ദു, പ്രതിഭ എന്ന സിന്ധു, പ്രിയങ്ക.
ചങ്ങനാശ്ശേരിയിൽനിന്ന് കുടിയേറിയ എം.കെ. കേശവകുറുപ്പിെൻറയും-കുട്ടിയമ്മയുടെയും മകനാണ് ഗോപാലകൃഷ്ണൻ നായർ. 1960 മുതലാണ് ഗോപാലകൃഷ്ണനും കുടുംബവും ഭോപ്പാലിൽ താമസം തുടങ്ങിയത്. ഗോപാലകൃഷ്ണൻ എയർഫോഴ്സിലും ഗോമതി ഗ്വാളിയോറിൽ നഴ്സുമായിരുന്നു. നേരേത്ത ഗ്വാളിയോറിൽ താമസിച്ചിരുന്ന ഇവർ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് ഭോപ്പാലിലേക്ക് മാറിയത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ഭോപ്പാലിലെ സുഭാഷ് നഗർ ശ്മശാനത്തിൽ നടക്കും. രണ്ടുവർഷം കൂടുമ്പോൾ നാട്ടിൽവരാറുള്ള ഇവർ ഇതിനുള്ള തയാറെടുപ്പിലായിരുന്നു. ഗോപാലകൃഷ്ണൻ നായരുടെ സഹോദരങ്ങളായ രാമചന്ദ്രകുറുപ്പ്, പ്രസന്ന, ഗോമതിയുടെ സഹോദരൻ ബാലകൃഷ്ണൻ നായർ എന്നിവരാണ് ഇപ്പോൾ നാട്ടിലുള്ളത്.
അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടതെന്ന് ഭോപാൽ ഡി.െഎ.ജി ധർമേന്ദ്ര ചൗധരി പറഞ്ഞു. വ്യക്തി വൈരാഗ്യത്തിെൻറ പേരിൽ കൊലെചയ്യപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 20,000 രൂപ ഇനാം പ്രഖ്യാപിച്ചു. എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിച്ചെന്നും ഡി.െഎ.ജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.