മാവോവാദി നേതാവ് മണിവാസകത്തിെൻറ മൃതദേഹം കാണാൻ അനുമതി
text_fieldsകോയമ്പത്തൂർ: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോവാദി മണിവാസകത് തിെൻറ മൃതദേഹം കാണാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി മദ്രാസ് ഹൈകോടതിയുടെ മധുര ഡ ിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മൃതദേഹം കാണാനും സംസ്കാര ചടങ്ങിൽ പെങ്കടുക്കാനും അനുമതി ആവശ്യപ്പെട്ട് തിരുച്ചി സെൻട്രൽ ജയിലിൽ കഴിയുന്ന മണിവാസകത്തിെൻറ ഭാര്യ എം. കല സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ വൈദ്യനാഥൻ, ആനന്ദ് വെങ്കടേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് കല സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിെൻറ തുടർനടപടി ഉണ്ടാവരുതെന്ന് കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
കലയുടെ പരോൾ അപേക്ഷ തിരുച്ചി ജയിലധികൃതർ നിരാകരിച്ച സാഹചര്യത്തിലാണ് മണിവാസകത്തിെൻറ അടുത്ത ബന്ധുവായ നാമക്കൽ സ്വദേശി അൻപരശൻ ഹരജി ഫയൽ ചെയ്തത്.
സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ മാനുഷികമായ അവകാശമുണ്ടെന്നും പരോൾ ലഭ്യമാവുന്നതുവെര കേരള പൊലീസിെൻറ നടപടികൾ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മണിവാസകത്തിെൻറ ഭാര്യ എം. കലയും മൂത്ത സഹോദരി ചന്ദ്രയും അറിയപ്പെടുന്ന വനിത മാവോവാദികളാണ്. നിലവിൽ ഇവർ തിരുച്ചി സെൻട്രൽ ജയിലിലാണ്. 2016 ജൂലൈയിലാണ് ഇവർ കരൂരിലെ ടെക്സ്റ്റൈൽ യുനിറ്റിൽ രഹസ്യമായി ജോലി ചെയ്തുവരവെ അറസ്റ്റിലായത്. സേലം തീെവട്ടിപട്ടി രാമമൂർത്തി നഗർ സ്വദേശിയാണ് മണിവാസകം. ഇളയ സഹോദരി ലക്ഷ്മിയും ഭർത്താവ് സാലിവാഹനനുമാണ് മണിവാസകത്തിെൻറ മൃതദേഹം ഏറ്റുവാങ്ങാൻ തൃശൂരിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.