ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം
text_fieldsതിരുവനന്തപുരം: മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതിക്ക് വീണ്ടും കോടതിയുടെ രൂക്ഷവിമർശനം. ശിശുക്ഷേമസമിതിയുടെ സ്റ്റേറ്റ് അഡോപ്ഷൻ െറഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ ലൈസൻസ് 2016ൽ അവസാനിച്ചിരുന്നു. ഇതിെൻറ പുതുക്കിയ ഒറിജിനൽ പകർപ്പ് ഹാജരാക്കാത്തതാണ് കോടതിയെ പ്രധാനമായും ചൊടിപ്പിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ ലൈസൻസിെൻറ ഫോേട്ടാകോപ്പിയാണ് ശിശുക്ഷേമസമിതി സമർപ്പിച്ചത്. എന്നാൽ യഥാർഥ ലൈസൻസ് പരിശോധനക്ക് വിധേയമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിെൻറ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കുന്നത് മാറ്റുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കുടുംബ കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ കോടതിയുടെ നവംബർ ഒന്നിലെ ഇടക്കാല ഉത്തരവ് കൃത്യമായി പാലിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) കോടതി അഭിനന്ദിച്ചു. അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിൽ സമർപ്പിക്കുമ്പോഴും ഈ കൃത്യതയും സത്യസന്ധതയും തുടരണമെന്നും കോടതി നിർദേശിച്ചു. കുഞ്ഞിനെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പത്ത് ദിവസത്തെ സമയം വേണമെന്നും സി.ഡബ്ല്യു.സി ആവശ്യപ്പെട്ടു.
അഞ്ച് ദിവസത്തിനുള്ളിൽ കുട്ടിയെ എത്തിക്കാൻ ശിശുക്ഷേമസമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനുള്ള നടപടികൾ തുടരുകയാണെന്നും സി.ഡബ്ല്യു.സി കോടതിയെ അറിയിച്ചു. അതിനാലാണ് കൂടുതൽ സമയം വേണ്ടതെന്നും സി.ഡബ്ല്യു.സി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി നവംബർ 30 ലേക്ക് മാറ്റി. എന്നാൽ ശിശുക്ഷേമ സമിതി സമർപ്പിച്ച മുദ്രെവച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ അമ്മത്തൊട്ടിലിൽ ലഭിച്ചതാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മൂന്ന് ദിവസം അവിടെ കുട്ടിയെ സംരക്ഷിച്ച ശേഷം നിയമനടപടികൾ കൃത്യമായി പാലിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2020 ഒക്ടോബർ 19ന് കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിലാണ് പേരൂർക്കട സ്വദേശിനിയായ അനുപമ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ താൻ അറിയാതെ മാതാപിതാക്കൾ കുഞ്ഞിനെ ദത്ത് നൽകിയെന്നും അതിൽ ശിശുക്ഷേമ സമിതി, സി.ഡബ്ല്യു.സി അധികൃതർക്ക് പങ്കുണ്ടെന്നും അനുപമ ആരോപിക്കുന്നു. മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ്, പിതാവിെൻറ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെ അനുപമ നൽകിയ പരാതിയിൽ പേരൂർക്കട പൊലീസിെൻറ അന്വേഷണവും തുടരുകയാന്. ഇൗ പരാതിയിൽ അഞ്ച് പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം നൽകി. പിതാവിെൻറ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.