പോക്സോ കേസിൽ കുറ്റാരോപിതരായ യുവാക്കൾ നിരപരാധികളെന്ന് കോടതി; വെറുതെ വിട്ടു
text_fieldsപെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട യുവാക്കളെ നിരപരാധികൾ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെവിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയിലെ 843/2022, 844/2022 നമ്പർ കേസുകളിൽ ആരോപണവിധേയരായ മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടത്.
പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശ് എം. പിള്ള വിധിപ്രസ്താവത്തിൽ പറഞ്ഞു.
കുറുപ്പംപടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ 29 സാക്ഷികളെ വിസ്തരിച്ചു. വിചാരണയിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. സാദിഖ്അലി മച്ചിങ്ങൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.