തെളിവില്ല; കുട്ടിക്കടത്ത് കേസ് കോടതി അവസാനിപ്പിച്ചു
text_fieldsകൊച്ചി: തെളിവില്ലെന്ന കാരണത്താൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച കേരളത്തിലെ വിവാദമായ യതീംഖാന കുട്ടിക്കടത്ത് കേസിലെ തുടർ നടപടി കോടതി അവസാനിപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ ഡൽഹി യൂനിറ്റിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസിലെ മുഴുവൻ നടപടിയും അവസാനിപ്പിച്ചത്.
ആറുവർഷമായി ഹൈകോടതിയിലും സുപ്രീംകോടതിയിലും നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷമാണ് ഡൽഹി സി.ബി.ഐ പ്രത്യേക അന്വേഷണസംഘം കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്. മുക്കം, വെട്ടത്തൂർ യതീംഖാനകൾക്കെതിരെയും മറ്റുമുള്ള ക്രിമിനൽ നടപടികൾക്കാണ് തൽക്കാലം അവസാനമായത്.
2014 ലാണ് ബിഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്ന് മുക്കം, വെട്ടത്തൂർ, യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിന് കുട്ടികൾ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നു എന്നായിരുന്നു പാലക്കാട് ചൈൽഡ് വെൽെഫയർ കമ്മിറ്റിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് െപാലീസിൽ പരാതി നൽകിയത്. പാലക്കാട് റെയിൽേവ െപാലീസ് യതീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ഇതിനുശേഷം ഹൈകോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.