Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയിലെ തീവെപ്പ്​​:...

കോടതിയിലെ തീവെപ്പ്​​: ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെ വിട്ടു

text_fields
bookmark_border
കോടതിയിലെ തീവെപ്പ്​​: ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെ വിട്ടു
cancel

കൊ​ല്ലം: കോ​ട​തി​യി​ലെ തീ​െ​വ​പ്പ്​​ കേ​സി​ൽ ഡി.​എ​ച്ച്.​ആ​ർ.​എം പ്ര​വ​ർ​ത്ത​ക​രെ വെ​റു​തെ വി​ട്ടു. കൊ​ല്ലം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി തീ​വെ​ച്ച് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ്​ നാ​ലാം പ്ര​തി പ​ള്ളി​മ​ൺ മു​ട്ട​യ്ക്കാ​വ് വെ​ളി​ച്ചി​ക്കാ​ല ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി (37), ഏ​ഴാം പ്ര​തി ചെ​റു​ന്നി​യൂ​ർ മു​ടി​യ​ക്കോ​ട് ച​രു​വി​ള വീ​ട്ടി​ൽ പ്ര​ഫു​ല്ല കു​മാ​ർ (ത​ങ്കു​ട്ട​ൻ), പ​ത്താം പ്ര​തി അ​യി​രൂ​ർ ഇ​ല​ക​മ​ൺ മാ​രു​ങ്കു​ഴി എ​സ്.​എ​സ് സ​ദ​ന​ത്തി​ൽ സു​നി​ൽ (35) എ​ന്നി​വ​രെ​ കൊ​ല്ലം സ​ബ് കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ്​ വെ​റു​തെ വി​ട്ട​ത്.


കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​െ​ല്ല​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ത്തു പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രു​ടെ വി​ചാ​ര​ണ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ശേ​ഷി​ച്ച ഏ​ഴു പ്ര​തി​ക​ളി​ൽ മൂ​ന്നാം പ്ര​തി തി​ങ്ക​ളാ​ഴ്​​ച കീ​ഴ​ട​ങ്ങി. ഇ​യാ​ളു​ടെ വി​ചാ​ര​ണ ഉ​ട​ൻ തു​ട​ങ്ങും. വെ​റു​തെ വി​ട്ട പ്ര​ഫു​ല്ല കു​മാ​ർ, സു​നി​ൽ എ​ന്നി​വ​ർ ജാ​മ്യ​ത്തി​ലും സു​ധി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലു​മാ​യി​രു​ന്നു. 2009 സെ​പ്റ്റം​ബ​ർ 24ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മൂ​ന്നു ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം പെ​ട്രോ​ളും സാ​രി​യും റ​ബ​ർ പ​ന്തും ഉ​പ​യോ​ഗി​ച്ച് കോ​ട​തി​ക്കു​ള്ളി​ൽ തീ ​കൊ​ളു​ത്തി​യെ​ന്നും ​െബ​ഞ്ച് ക്ല​ർ​ക്കി​െൻറ മേ​ശ​പ്പു​റ​ത്തി​രു​ന്ന ഫ​യ​ലു​ക​ളും മ​റ്റും ക​ത്തി ന​ശി​ച്ചെ​ന്നു​മാ​യി​രു​ന്നു കേ​സ്. പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഡ്വ. പി. ​ബ​സ​ന്ത് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhrmactivists
News Summary - Court fire DHRM activists acquitted-kerala news
Next Story