റെയ്ഡിൽ പിടിച്ചത് 56 രേഖകൾ; ലോക്കർ തുറക്കാൻ േകാടതിയുടെ അനുമതി
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിെൻറ വീട്ടിൽന ിന്ന് വിജിലൻസ് പിടിച്ചെടുത്തത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 56 രേഖകൾ.
സ്വത്ത്, വിവിധ ഉറവിടങ്ങളിൽനിന്ന് ലഭിച്ച വരുമാനം, െചലവഴിച്ച തുകയുടെ വിശദാംശങ് ങൾ എന്നിവയുടെ രേഖകൾ ഉൾപ്പെടെ തിങ്കളാഴ്ച പ്രത്യേക കോടതിയിൽ സമർപ്പിക്കും. മറ്റു പ്രതികളുടെ വീടുകളിൽനിന്ന് കിട്ടിയ രേഖകൾ ശനിയാഴ്ച കോടതിയിൽ സമർപ്പിച്ചു. നാല ാം പ്രതിയും ശിവകുമാറിെൻറ സുഹൃത്തുമായ അഡ്വ. എൻ.എസ്. ഹരികുമാറിെൻറ വീട്ടിൽനിന്ന് കിട്ടിയ രേഖകളാണ് പ്രധാനമായും സമർപ്പിച്ചത്.
ശിവകുമാറിെൻറ ബാങ്ക് ലോക്കർ പരിശോധിക്കാൻ കോടതിയിൽനിന്ന് സെർച് വാറൻറ് വാങ്ങും. കഴിഞ്ഞ ദിവസമാണ് എം.എൽ.എയുടെ ശാസ്തമംഗലത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഈസമയം ലോക്കറിെൻറ വിവരം ലഭിച്ചെങ്കിലും താക്കോൽ കൈമാറിയില്ല. ലോക്കർ പരിശോധിക്കാൻ ബാങ്കിനും കത്ത് നൽകും.
ലോക്കർ തുറക്കാൻ ശിവകുമാറിനെ അനുവദിക്കരുതെന്ന് ബാങ്കിന് വിജിലൻസ് വാക്കാൽ നിർദേശം നൽകി. ശിവകുമാറിെൻറ മുഴുവൻ ബാങ്കിടപാടുകളും പരിശോധിക്കും. ഇതിന് എസ്.ബി.ഐ, കനറാ ബാങ്കുകൾക്ക് കത്ത് നൽകും.
ലോക്കറിെൻറ വിശദാംശങ്ങൾ നൽകി
തിരുവനന്തപുരം: ബാങ്ക് ലോക്കറിെൻറ താക്കോൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ ലോക്കർ നമ്പറും, പാസ് ബുക്കും പരിശോധനാവേളയിൽത്തന്നെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരുന്നതായി വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതുകൊണ്ടാണ് ബാങ്ക് ലോക്കറിെൻറ താക്കോൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാതിരുന്നത്.
ബാങ്കിെൻറ ലോഗ് ബുക്ക് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ ബോധ്യപ്പെടും. താക്കോൽ കൈമോശം വന്നതുകൊണ്ട് മാത്രം ലോക്കർ തുറക്കാൻ കഴിയാത്ത സാഹചര്യമില്ല. എപ്പോൾ വേണമെങ്കിലും പൊലീസിന് ലോക്കർ തുറന്ന് പരിശോധിക്കാവുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥരോട് സഹകരണമാണ് തെൻറ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ശിവകുമാർ പറഞ്ഞു.
അന്വേഷണസംഘം വിപുലീകരിച്ചു
തിരുവനന്തപുരം: വി.എസ്. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. സ്പെഷൽ സെൽ എസ്.പി അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈ.എസ്.പി എസ്. അനിൽകുമാർ ഉൾപ്പെടെ 10 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.