Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വിധിയിൽ...

കോടതി വിധിയിൽ കുരുങ്ങി മുടങ്ങുന്നത്​ ആറ്​ ന്യൂനപക്ഷ സ്​കോളർഷിപ്പുകൾ

text_fields
bookmark_border
court
cancel

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈകോടതി റദ്ദാക്കിയത്​ നിർധന വിദ്യാർഥികൾക്കുള്ള ആറ്​ സ്​കോളർഷിപ്പുകളുടെ വിതരണം തടസ്സപ്പെടുത്തും. സച്ചാർ കമ്മിറ്റി റിപ്പോർട്ടി​െൻറ വെളിച്ചത്തിൽ കേരളത്തിലെ മുസ്​ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിറ്റിയു​െട ശിപാർശപ്രകാരം നടപ്പാക്കിയ സ്​കോളർഷിപ്പുകളാണ്​ ഇതിൽ ഉൾപ്പെടുന്നത്​.

സി.എച്ച്​. മുഹമ്മദ്​ കോയ സ്​കോളർഷിപ്​, പ്രഫ. ​േജാസഫ്​ മുണ്ടശ്ശേരി സ്​കോളർഷിപ്​, മദർ തെരേസ സ്​കോളർഷിപ്​, എ.പി.ജെ. അബ്​ദുൽ കലാം സ്​കോളർഷിപ്​, സി.എ/ ​െഎ.സി.ഡബ്ല്യു.എ/ കമ്പനി സെക്രട്ടറി പഠന സ്​കോളർഷിപ് എന്നിവയാണ്​ തടസ്സപ്പെടുന്ന സ്​കോളർഷിപ്പുകൾ. ​െഎ.ടി.​െഎ വിദ്യാർഥികൾക്കായുള്ള ഫീ റീ ഇ​ംബേഴ്​സ്​മെൻറ്​ സ്​കീമും ഇതിൽ ഉൾപ്പെടുന്നു.

ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്​സുകളിൽ പഠിക്കുന്ന മുസ്​ലിം, പരിവർത്തിത ക്രൈസ്​തവ വിഭാഗത്തിലെ പെൺകുട്ടികൾക്ക്​ പ്രതിവർഷം യഥാക്രമം 5000 രൂപ, 6000 രൂപ, 7000 രൂപ വീതമാണ്​ സി.എച്ച്​. മുഹമ്മദ്​ ​േകായ സ്​കോളർഷിപ്​ തുക. ഇതിൽ 80 ശതമാനം തുക ബി.പി.എൽ വിഭാഗത്തിലുള്ള മുസ്​ലിം വിദ്യാർഥികൾക്കും 20 ശതമാനം പരിവർത്തിത ക്രൈസ്​തവർക്കുമാണ്​.

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടുക​േയാ ഡിഗ്രി, പി.ജി തലത്തിൽ ഡിസ്​റ്റിങ്​ഷൻ നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്കാണ്​ ജോസഫ്​ മുണ്ടശ്ശേരി സ്​കോളർഷിപ്​. നഴ്​സിങ്​/ പാരാമെഡിക്കൽ കോഴ്​സിന്​ പഠിക്കുന്നവർക്കായാണ്​ മദർ തെരേസ സ്​കോളർഷിപ്​ ഏർപ്പെടുത്തിയത്​. പോളിടെക്​നിക്​ വിദ്യാർഥികൾക്കായാണ്​ എ.പി.ജെ. അബ്​ദുൽ കലാം സ്​കോളർഷിപ്​. സ്​കോളർഷിപ്പുകളെല്ലാം ബി.പി.എൽ വിദ്യാർഥികൾക്കാണ്​ നൽകിയിരുന്നത്​. 15.81 കോടി രൂപയാണ്​ ഇതിനായി അനുവദിച്ചത്​.

2008ൽ മുസ്​ലിം സമുദായത്തിലെ നിർധന വിദ്യാർഥികൾക്കായി ആവിഷ്​കരിച്ച സ്​കോളർഷിപ്​ പദ്ധതികളിലെ 20 ശതമാനം 2011 ഫെബ്രുവരി 22ന്​ പൊതുഭരണ (ന്യൂനപക്ഷ) വകുപ്പ്​ പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്​ ക്രിസ്​ത്യൻസമുദായത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ലത്തീൻ, പരിവർത്തിത ക്രൈസ്​തവവിഭാഗങ്ങൾക്ക്​ അനുവദിച്ചത്​. തുടർന്ന്​ ​ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്ന്​ ആരോപിച്ച്​ ക്രിസ്​ത്യൻ സമുദായ സംഘടനകൾ രംഗത്ത്​ വരുകയും ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.

മുസ്​ലിം സമുദായത്തി​െൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ആവിഷ്​കരിച്ച പദ്ധതിയാണ്​ കോടതി വിധിയിലൂടെ തടസ്സപ്പെട്ടത്​. ഇതിന്​ വഴിയൊരുക്കിയതാക​െട്ട പദ്ധതികളുടെ 20 ശതമാനം വിഹിതം മറ്റ്​ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ കൂടി നൽകാനുള്ള 2011ലെ സർക്കാർ ഉത്തരവുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - court order affects six minority scholarships
Next Story