സ്ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsഅമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി ജി. സുധാകരനെതിരെ കോടതി കേസെടുത്തു. മാർച്ച് 29ന് സുധ ാകരനോട് നേരിട്ട് ഹാജരാകണമെന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കെ.എസ്. ബവീനാനാഥ് നിർദേശിച ്ചു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിള അസോസിയേഷൻ മേഖല പ്രസിഡൻറുമായിരുന്ന വനിത നൽകിയ പരാതിയിലാ ണ് നടപടി.
മുമ്പ് ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ േപഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന യുവതി മൂന്നുവർഷമായ ി നിയമ പോരാട്ടത്തിലാണ്. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. തോട്ടപ്പള്ളി കൊട്ടാരവളവ് കൃഷ്ണൻചിറ ലക്ഷ്മിത്തോപ്പ് റോഡ് നിർമാണ ഉദ്ഘാടനവേദിയിൽെവച്ച് അന്ന് എം.എൽ.എ ആയിരുന്ന ജി. സുധാകരൻ തന്നെ പരസ്യമായി ആക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവതി നേരത്തേ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
തുടർന്നാണ് പരാതിക്കാരി അമ്പലപ്പുഴ കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്. റോഡ് നിർമാണ ഉദ്ഘാടന പരിപാടിയിൽ ആളുകൾ കുറഞ്ഞതിനെ തുടർന്നാണ് ഉദ്ഘാടകനായ സുധാകരൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരസ്യമായി പ്രതികരിച്ചത്. ഇതോടെ പൊട്ടിക്കരഞ്ഞ് യുവതി വേദിവിട്ടിറങ്ങുകയായിരുന്നു. ദീർഘകാലം സി.പി.എം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പാർട്ടി പ്രവർത്തകെൻറ ഭാര്യയാണ് യുവതി. സുധാകരനെതിരെ പരാതി നൽകിയ ഇവരെ പിന്നീട് പാർട്ടി അംഗത്വത്തിൽനിന്ന് സി.പി.എം പുറത്താക്കിയിരുന്നു.
‘കോടതി നടപടിയിൽ സന്തോഷം’
അമ്പലപ്പുഴ: കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ഹരജിക്കാരി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ തന്നെ പരസ്യമായി ആക്ഷേപിച്ച സംഭവത്തിൽ ആദ്യം ഏരിയ കമ്മിറ്റിക്കും തുടർന്ന് ജില്ല കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതിനൽകി. വേണ്ട പരിഗണന ലഭിക്കാതിരുന്നതിനാലാണ് പൊലീസിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിെൻറ പേരിൽ ജി. സുധാകരനെതിരെ കള്ള പരാതി നൽകിയതാണെന്നാണ് പൊലീസ് കോടതിയെ ധരിപ്പിച്ചത്.
ഇതിനായി 28 സാക്ഷിമൊഴികളാണ് പൊലീസ് ഹാജരാക്കിയത്. എന്നാൽ, ഇതിനെതിരെ ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മുന്നുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസായതിനാൽ ഗ്രാമ ന്യായാലയ കോടതി കേസ് അമ്പലപ്പുഴ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.