കോടതി വിധി മാനിച്ചല്ലേ പറ്റൂ -നിയമന വിവാദത്തിൽ മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന വിഷയത്തിൽ ഹൈകോടതി വിധി മാനിച്ചല്ലേ പറ്റൂവെന്ന് മന്ത്രി ആർ. ബിന്ദു.നിയമനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. വിഷയത്തിൽ മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയാണെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ മലയാളം അസോ. പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ച നടപടി തള്ളിയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.
പ്രിയ വർഗീസിന് അസോ. പ്രഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു. എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ പദവി അധ്യാപന പദവിയല്ല. അസി. പ്രഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രിയ പ്രവർത്തിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.