കേസ് ഫയല്‍ ചെയ്യാന്‍ കാലതാമസം; 2500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കോടതി
text_fieldsവടകര: ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നല്കിയ ചെക്ക് പണമില്ലാതെ മടങ്ങിയതുമായി ബന്ധപ്പെട്ട് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ വൈകിയതിന് പരാതിക്കാരന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2500 രൂപ അടക്കാന്‍ കോടതി നിര്‍ദേശം. ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയാണ് പണം അടക്കേണ്ടത്. മടപ്പള്ളി കേളു ബസാറിലെ തുണ്ടിയില്‍ നൗഷാദിനെതിരെയാണ് കമ്പനി കേസ് ഫയല്‍ ചെയ്തത്.
കേസ് പരിഗണിക്കാനെടുത്തപ്പോള്‍ ചെക്ക് മടങ്ങി നിശ്ചിത ദിവസത്തിനകം കേസ് ഫയൽ ചെയ്യണമെന്ന സമയപരിധി അവസാനിച്ചിരുന്നു. ഇൗ കാരണം കൊണ്ട് കോടതിക്ക് അപേക്ഷ പരിഗണിക്കേണ്ടിയിരുന്നില്ല. എന്നാല്‍, മാപ്പ് നല്കി, ഹരജി പരിഗണിക്കണമെന്ന അപേക്ഷ പരിഗണിച്ച് പ്രളയബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ മജിസ്ട്രേറ്റ് ഒ.ടി. ജലജാറാണി നിർദേശിക്കുകയായിരുന്നു. പണം അടച്ചതിെൻറ രശീത് കോടതിയില്‍ ഹാജരാക്കിയാല്‍ ഹരജി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.