കോവിഡ് മാനദണ്ഡം ലംഘിച്ച് സമരം: ദുരന്ത നിവാരണ നിയമ പ്രകാരം നടപടി പ്രതീക്ഷിക്കുന്നതായി ൈഹകോടതി
text_fieldsകൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരങ്ങൾ നടത്തുന്നവർക്കെതിരെ അധികൃതർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ൈഹകോടതി. ഇവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടികളെടുക്കാം. വ്യാപകമായി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. കോവിഡ് വ്യാപന കാലത്ത് നിയന്ത്രണങ്ങളില്ലാതെ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ദുരന്ത നിവാരണ നിയമ പ്രകാരം ശിക്ഷാനടപടികൾ സാധ്യമായിട്ടും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരം സംസ്ഥാന വ്യാപകമായി തുടരുന്നതായി ഹരജിക്കാർ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ ദൃശ്യങ്ങളും ഹരജിക്കാർ ഹാജരാക്കി. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കെല്ലാം നോട്ടീസ് നൽകിയിട്ടും യു.ഡി.എഫിന് വേണ്ടിയല്ലാതെ മറ്റാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഹരജിക്കാർ പറഞ്ഞു.
എന്നാൽ, മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തിയവർക്കെതിരെ സ്വീകരിച്ച നടപടികളുെട വിവരങ്ങൾ അഡീ. അഡ്വക്കറ്റ് ജനറൽ ബോധ്യപ്പെടുത്തി. തിരുവനന്തപുരം ഐ.ജി, കമീഷണർ എന്നിവരുടെ റിപ്പോർട്ടിലെ വിവരങ്ങളാണ് നൽകിയത്. എതിർകക്ഷികളായ രാഷ്ട്രീയ കക്ഷികൾക്ക് ഉത്തരവിെൻറ പകർപ്പുകൾ നൽകിയിട്ടും ഇത്തരം സമരങ്ങൾ തുടരുന്നതായും സർക്കാർ വ്യക്തമാക്കി.
സമരക്കാർക്ക് നേരെ പൊലീസിെൻറ വ്യാപക മർദനമുണ്ടായെന്നും ഹരജിക്കാർ സമർപ്പിച്ച ചിത്രങ്ങളിൽ ഇതില്ലെന്നും യു.ഡി.എഫ് കൺവീനർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് വേണ്ടി ആരും ഹാജരാകാത്ത സാഹചര്യത്തിൽ എക്സ്പാർട്ടിയായി കേസ് തീർപ്പാക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു.
എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കക്ഷികൾ അറിയിച്ചു. തുടർന്ന് രാഷ്ട്രീയ കക്ഷി ഭാരവാഹികളെ എതിർകക്ഷികളാക്കാനുള്ള നിർദേശവുമുണ്ടായി. ഇതിനായി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ ഹരജിക്കാർ സമയം തേടിയതിനെ തുടർന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.