Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി: എം.എ....

കൈക്കൂലി: എം.എ. ഹാരിസിന്‍റെ ജാമ്യാപേക്ഷ വിജിലൻസ്​ കോടതി തള്ളി

text_fields
bookmark_border
കൈക്കൂലി: എം.എ. ഹാരിസിന്‍റെ ജാമ്യാപേക്ഷ വിജിലൻസ്​ കോടതി തള്ളി
cancel

കോ​ട്ട​യം: കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ജി​ല്ല മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​ജി​നീ​യ​ർ എം.​എ. ഹാ​രി​സി​െൻറ ജാ​മ്യാ​പേ​ക്ഷ കോ​ട്ട​യം വി​ജി​ല​ൻ​സ്​ കോ​ട​തി ത​ള്ളി. റി​മാ​ൻ​ഡി​ലു​ള്ള ഇ​യാ​ൾ​ക്കെ​തി​രെ​യും ര​ണ്ടാം പ്ര​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ ജോ​സ്​ മോ​നെ​തി​രെ​യും വ​ര​വി​ൽ ക​വി​ഞ്ഞ സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്താ​നും വി​ജി​ല​ൻ​സ്​ തീ​രു​മാ​നി​ച്ചു.

അ​റ​സ്​​റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഹാ​രി​സി​നെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജോ​സ്​ മോ​ൻ ഒ​ളി​വി​ലാ​ണ്. ഹാ​രി​സി​െൻറ ആ​ലു​വ​യി​ലെ വീ​ട്ടി​ലും ജോ​സ്​ മോ​െൻറ കൊ​ല്ലം ഏ​ഴു​കോ​ണി​ലെ വീ​ട്ടി​ലും വി​ജി​ല​ൻ​സ്​ ​റെ​യ്​​ഡ്​ ന​ട​ത്തി അ​ന​ധി​കൃ​ത സ​മ്പാ​ദ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ​ പാ​ലാ പ്ര​വി​ത്താ​നം പി.​ജെ േട്ര​ഡ് ഉ​ട​മ ജോ​ബി​ൻ സെ​ബാ​സ്​​റ്റ്യ​ന്​ കോ​ട്ട​യം വി​ജി​ല​ൻ​സ്​ ഇ​ട​പെ​ട്ട്​ നോ​ൺ പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ൻ നേ​രി​ട്ടെ​ത്തി​യാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​ത്.

2026വ​രെ ജൂ​ൺ 30വ​രെ​യാ​ണ് കാ​ലാ​വ​ധി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​നും അ​നു​മ​തി കി​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail applicationBribe case
News Summary - Court rejected bail application in Bribe case
Next Story