ഉരുട്ടിക്കൊലക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ഡിവൈ.എസ്.പിയുടെ ഹരജി തള്ളി
text_fieldsകൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട ് നാലാം പ്രതിയായ ഡിവൈ.എസ്.പി നൽകിയ ഹരജി ഹൈകോടതി തള്ളി. അസി. കമീഷണറായി സ്ഥാനക്കയറ് റം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ശിക്ഷ മരവിപ്പിക്കാത്ത പക്ഷം സർവിസില്‍നിന്ന് സർക്കാ ർ തന്നെ നീക്കം ചെയ്തേക്കുമെന്നും ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി ടി. അജിത്കുമാര്‍ സമര്പ്പി ച്ച ഹരജിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് വി. ഷേർസി എന്നിവരടങ്ങുന്ന ഡിവിഷ ൻബെഞ്ച് തള്ളിയത്. ഉരുട്ടിക്കൊല കേസില്‍ സി.ബി.െഎ കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് ഹരജിക്കാരന് വിധിച്ചിട്ടുള്ളത്.
മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്റ്റംബർ 27ന് പകൽ രണ്ടിന് അറസ്റ്റ് ചെയ്ത ഉദയകുമാർ മരണപ്പെട്ടതിനെ തുടർന്ന് കസ്റ്റഡി മരണം എന്ന ആരോപണം ഒഴിവാക്കാന്‍ രേഖകള്‍ തിരുത്തുന്നതിന് കൂട്ടുനിന്നെന്നാണ് അജിത്കുമാറിനെതിരായ കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരമാണ് അജിത്തിനെയും മറ്റ് രണ്ട് പേരെയും സി.ബി.െഎ കോടതി ശിക്ഷിച്ചത്.
ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ ശേഷം കസ്റ്റഡി മരണമല്ലെന്ന് വരുത്തിതീര്‍ക്കാന്‍ രേഖകള്‍ തിരുത്തിയെന്നാണ് പ്രോസിക്യൂഷന് രേഖകളില്‍നിന്ന് മനസ്സിലാവുന്നത്. ഇത് അതീവ ഗൗരവമേറിയതും ഗൗരവത്തോടെ തന്നെ നേരിേടണ്ടതുമായ കുറ്റകൃത്യമാണ്. പൗരന്മാരെ സേവിക്കലാണ് പൊതുജനസേവകരുടെ ഉത്തരവാദിത്തം. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ് പൊലീസ് സേനാംഗങ്ങൾ. സംരക്ഷകര്‍ അപരാധികളാവുന്നത് സമൂഹം നശിക്കാനും അരാജകത്വത്തിനും കാരണമാവും.
കസ്റ്റഡി പീഡനം പോലുള്ള ഇത്തരം സംഭവങ്ങള്‍ പൗരെൻറ എല്ലാ അവകാശങ്ങള്‍ക്കും എതിരാണ്. ഇത്തരം കേസുകളിലെ ശിക്ഷ മരവിപ്പിക്കല്‍ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഇരയുടെ ബന്ധുക്കളുടെ ദുരവസ്ഥയും പരിഗണനയിലുണ്ടാവണം. ശിക്ഷ മരവിപ്പിക്കുന്നത് സമൂഹത്തിലുണ്ടാക്കാവുന്ന പ്രതിഫലനവും പരിശോധിക്കണം. രേഖകള്‍ ശരിയായ വിധം സൂക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് അവ തിരുത്താൻ കൂട്ടുനിന്നെന്നാണ് കേസ്. തിരുത്തിയിട്ടില്ലെന്ന് വാദിച്ചാല്‍ പോലും കുറ്റകൃത്യത്തിന് നേരെ മൗനം പാലിച്ചത് നിയമവാഴ്ചക്കും പൗരെൻറ അവകാശങ്ങള്‍ക്കും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുജന സേവകരുടെ അപ്പീല്‍ മേൽകോടതിയുടെ പരിഗണനയിലുണ്ടെങ്കില്‍ പ്രത്യേക സാഹചര്യങ്ങളില്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.