Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹീം കുഞ്ഞിന്​...

ഇബ്രാഹീം കുഞ്ഞിന്​ ജാമ്യമില്ല; വിജിലൻസിന്​ ആശുപത്രിയിൽ ചോദ്യം ചെയ്യാം

text_fields
bookmark_border
ഇബ്രാഹീം കുഞ്ഞിന്​ ജാമ്യമില്ല; വിജിലൻസിന്​ ആശുപത്രിയിൽ ചോദ്യം ചെയ്യാം
cancel

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞി​െൻറ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ്​ തീരുമാനം. സ്വകര്യ ആശുപ​ത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹീം കുഞ്ഞിനെ വിജിലൻസിന്​ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകി. നേരത്തെ വിജിലൻസി​െൻറ കസ്​റ്റഡി അപേക്ഷയും കോടതി തള്ളിയിരുന്നു. ആരോഗ്യ സ്​ഥിതി ഗുരുതരമാണെന്ന മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്​. തിങ്കളാഴ്​ച വിജിലൻസിന്​ ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ്​ ഇപ്പോൾ കോടതി അനുമതി നൽകിയിരിക്കുന്നത്​.

സ്വകാര്യ ആശുപത്രിയിൽ തുടരാമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്.

അ​സ്ഥി​യെ​യും മ​ജ്ജ​യെ​യും ബാ​ധി​ക്കു​ന്ന മ​ൾ​ട്ടി​പ്പി​ൾ മൈ​ലോ​മ എ​ന്ന ഗു​രു​ത​ര അ​ർ​ബു​ദം ബാ​ധി​ച്ച ഇബ്രാഹീംകുഞ്ഞ് ഡോ. ​വി.​പി. ഗം​ഗാ​ധ​ര​െൻറ ചി​കി​ത്സ​യി​ലാ​ണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏ​പ്രി​ൽ നാ​ലു​മു​ത​ൽ ഈ ​മാ​സം 14 വ​രെ 33 ത​വ​ണ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന്​ ചി​കി​ത്സി​ച്ചു. കീ​മോ​തെ​റ​പ്പി ചെ​യ്യു​ന്നു​ണ്ട്. രോ​ഗം മൂ​ലം പ്ലാ​സ്മ സെ​ൽ വ​ർ​ധി​ക്കു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ൾ​ക്ക് ബ​ലം കു​റ​ഞ്ഞ് ഒ​ടി​യും. ക​ഴു​ത്തി​ലെ അ​സ്ഥി​ക്ക്​ ഇ​പ്പോ​ൾ​ത​ന്നെ ഒ​ടി​വു​ണ്ട്. കൈ​ക്ക് ശേ​ഷി​ക്കു​റ​വു​ണ്ട്.

പ്ര​മേ​ഹ​ത്തി​നും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സി​ക്കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​മ്പോ​ഴും വേ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മ്പോ​ഴും അ​ണു​ബാ​ധ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കഴിഞ്ഞ 18നാണ് ആശുപത്രിയിൽ വെച്ച് വിജിലൻസ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹീംകുഞ്ഞ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceibrahim kunjupalarivattam scam
Next Story