മാധ്യമങ്ങൾക്ക് നിയന്ത്രണം: ഹരജികൾ ഹൈകോടതിയുടെ വിശാല ബെഞ്ചിന്
text_fieldsകൊച്ചി: വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഹരജികൾ ഹൈകോടതി ഫുൾ ബെഞ്ച് വിശാല ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. അന്വേഷണഘട്ടത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ, ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണമോ തുടങ്ങിയവയിൽ ഉൾപ്പെടെ തീരുമാനമെടുക്കേണ്ട ഹരജികളാണ് മൂന്നംഗ ഫുൾ ബെഞ്ച് വിശാല ബെഞ്ചിന് വിട്ട് ഉത്തരവായത്.
മാധ്യമസ്വാതന്ത്ര്യവും സ്വകാര്യതയും സംബന്ധിച്ച് ഹൈകോടതി, സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ ആധികാരിക വിധിപ്രസ്താവം വേണമെന്നും അതിനാൽ, വിശാല ബെഞ്ചിെൻറ പരിഗണനക്ക് വിടുകയാണെന്നും വ്യക്തമാക്കി. ഹരജികൾ ചീഫ് ജസ്റ്റിസിന് കൈമാറാൻ രജിസ്ട്രിക്ക് നിർദേശവും നൽകി.മാധ്യമങ്ങളെ നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെടുന്ന മൂന്ന് ഹരജിയാണ് ഫുൾ ബെഞ്ച് പരിഗണിച്ചത്.
കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടയണം, ക്രിമിനൽ കേസുകളിൽ വിധിപ്രസ്താവം ഉണ്ടാകുംവരെ ഇരകൾ, പ്രതികൾ, സാക്ഷികൾ എന്നിവരുടെ ചിത്രവും വിശദാംശങ്ങളും പ്രസിദ്ധപ്പെടുത്തുന്നത് നിരോധിക്കണം, അന്വേഷണത്തിലുള്ളതും കോടതി പരിഗണിക്കുന്നതുമായ കേസുകളിൽ മാധ്യമചർച്ചകൾ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പാലാ സെൻറർ േഫാർ കൺസ്യൂമർ എജുക്കേഷൻ, പബ്ലിക് െഎ എന്നീ സംഘടനകൾ ഹരജിയിലൂടെ ഉന്നയിച്ചത്.
കോടതി പരിസരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയും ഇതോടൊപ്പം പരിഗണിച്ചു.പെരുമാറ്റച്ചട്ടം കൊണ്ടുവന്ന് അത് പാലിക്കണമെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അത് അറിയാനുള്ള അവകാശം നിഷേധിക്കലാകുമെന്നും സുധിൻ കേസിൽ ഹൈകോടതി ഫുൾ ബെഞ്ച് ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സ്വയം നിയന്ത്രണമാണ് മാധ്യമങ്ങൾ പാലിക്കേണ്ടതെന്ന സമാന ഉത്തരവുകൾ വേറെയുമുണ്ട്.
അതേസമയം, കെ.എസ്. പുട്ടസ്വാമി കേസിൽ സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീംേകാടതി വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സുധിൻ കേസിലെ നിയമതത്ത്വം പുനഃപരിശോധിക്കണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിച്ചു. എന്നാൽ, സുധിൻ കേസിലെ വിധി ഫുൾ ബെഞ്ചിേൻറതായതിനാൽ മറ്റൊരു ഫുൾ ബെഞ്ച് വിരുദ്ധ തീരുമാനമെടുക്കുന്നത് ഉചിതമാകില്ല. അതിനാൽ, വിശാല ബെഞ്ചുതന്നെ കേസ് പരിഗണിക്കണമെന്ന് കോടതി വിലയിരുത്തി. വിഷയത്തിെൻറ പ്രാധാന്യം, മാധ്യമവിചാരണ നീതിനടത്തിപ്പിനെ ബാധിക്കുന്നതിെൻറ ദോഷവശങ്ങളെക്കുറിച്ച സുപ്രീംകോടതിയുെടയും ഹൈകോടതികളുെടയും പരാമർശങ്ങൾ എന്നിവകൂടി കണക്കിലെടുത്താണ് വിഷയം വിശാല ബെഞ്ചിന് വിടുന്നതെന്ന് ഫുൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.