കോടതിവിധി: ആശങ്കയിൽ പിന്നാക്ക ക്രൈസ്തവരും
text_fieldsകൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച ഹൈകോടതി ഉത്തരവ് പിന്നാക്ക ക്രൈസ്തവരുടെ ആനുകൂല്യം മാത്രമല്ല, ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ നിേയാഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷെനയും അപ്രസക്തമാക്കും. ന്യൂനപക്ഷ പദ്ധതികൾ ഏതെങ്കിലും സമുദായത്തിന് പ്രാധാന്യം നൽകി നടപ്പാക്കാനാവില്ലെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിലെ ഊന്നൽ ഇത്തരം പ്രത്യേക കമീഷനുകളുടെയും റിപ്പോർട്ടുകളുെടയും പ്രസക്തി ഇല്ലാതാക്കുന്നതാണ്. ലഭിച്ചുവന്ന സ്കോളർഷിപ് ആനുകൂല്യം വിധിയിലൂടെ ഇല്ലാതായതിൽ നിരാശയിലായ ലത്തീൻ, പരിവർത്തിത ൈക്രസ്തവ വിഭാഗങ്ങളും ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന ആലോചനയിലാണ്.
മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച സച്ചാർ, പാലോളി കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിംകൾക്ക് 80 ശതമാനമെന്ന രീതിയിൽ സ്കോളർഷിപ് പദ്ധതി നടപ്പാക്കിയതെന്ന വാദമാണ് സർക്കാറും കക്ഷിചേർന്ന സംഘടനയും കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, ന്യൂനപക്ഷ സമുദായങ്ങളെന്ന് കേന്ദ്രം വിജ്ഞാപനമിറക്കിയ ആറ് സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായി ഇത്തരം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെങ്കിൽ ചട്ടവിരുദ്ധമാണെന്ന നിലപാടിൽ കോടതി ഉറച്ചുനിൽക്കുകയായിരുന്നു.
ക്രൈസ്തവ മേലധ്യക്ഷരുടെയടക്കം ആവശ്യപ്രകാരമാണ് ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിൽ മൂന്നംഗ കമീഷനെ ഈ വർഷം ആദ്യം നിയോഗിച്ചത്. കമീഷെൻറ റിപ്പോർട്ട് ലഭിച്ചശേഷം ക്രൈസ്തവർക്കായി പദ്ധതി നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കോടതി ഒരു പരാമർശവും നടത്തിയിട്ടില്ല. ഈ വിധിയനുസരിച്ച് കോശി കമീഷെൻറ പ്രസക്തി ഇല്ലാതാകും. റിപ്പോർട്ട് ലഭിച്ചാലും ഏതെങ്കിലും ഒരു സമുദായത്തിന് മാത്രമായി ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കലും നടപ്പാക്കലും അസാധ്യവുമാണ്.
ന്യൂനപക്ഷ സ്കോളർഷിപ് വിതരണം മെറിറ്റിെൻറകൂടി അടിസ്ഥാനത്തിലായതിനാൽ, ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യംപോലും വിധി നടപ്പായാൽ കിട്ടില്ലെന്ന ആശങ്കയാണ് ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് ഉണ്ടായിരിക്കുന്നത്. നിലവിൽ 20 ശതമാനത്തിെൻറ പരിധിയിൽ പിന്നാക്ക വിഭാഗക്കാരായ ക്രൈസ്തവർ മാത്രമാണ് ഉള്ളതെന്നതിനാൽ തടസ്സമില്ലാതെ കിട്ടിയിരുന്ന ആനുകൂല്യമാണിത്. എന്നാൽ, കോടതി ഉത്തരവ് പ്രകാരം എല്ലാ ൈക്രസ്തവ വിഭാഗത്തിനും ആനുകൂല്യം നൽകേണ്ടിവരുേമ്പാൾ ആനുകൂല്യത്തിെൻറ ശതമാനക്കണക്കിൽ വർധനയുണ്ടാവുമെങ്കിലും തങ്ങൾക്ക് ലഭിക്കുന്ന വിഹിതം കുത്തനെ ഇടിയുമെന്ന് ഇവർ കരുതുന്നു. ക്രൈസ്തവരിൽ പിന്നാക്ക, പരിവർത്തിത വിഭാഗങ്ങൾക്കാണ് മുൻതൂക്കമെങ്കിലും മെറിറ്റിെൻറ കാര്യത്തിൽ മുന്നാക്ക വിഭാഗത്തിന് അടുത്തെത്താൻ പോലുമാവാത്ത അവസ്ഥയിലാണിവർ. വാർഷിക വരുമാനത്തിെൻറ അടിസ്ഥാനത്തിൽ പരിധി വെച്ചിട്ടുണ്ടെങ്കിലും സ്കോളർഷിപ്പിന് കൂടുതലും അർഹരാകുന്നത് മുന്നാക്ക വിഭാഗത്തിൽപെട്ടവരാകും. ആനുകൂല്യങ്ങൾ മുന്നാക്ക ക്രൈസ്തവ വിഭാഗം കൈയടക്കുന്ന അവസ്ഥയുണ്ടാകും. കോശി കമീഷൻ റിപ്പോർട്ടിൽ പ്രതീക്ഷ അർപ്പിക്കാനുമാവില്ല. ഈ സാഹചര്യത്തിൽ വിധിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ സർക്കാർ നിലപാട് കാത്തിരിക്കുകയാണ് ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗ നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.