പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാം; മനുവിെൻറ മൃതദേഹം കുടുംബത്തിനു നൽകണമെന്ന് കോടതി
text_fieldsകൊച്ചി: ഫ്‌ളാറ്റില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച മനുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈകോടതി ഉത്തരവ്. മനുവിെൻറ പങ്കാളിയായ ജെബിന് യുവാവിെൻറ മൃതദേഹത്തിൽ കളമശ്ശേരി മെഡിക്കല്‍ കോളജില്‍വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി നല്‍കി. ഇതോടെ, കണ്ണൂര്‍ സ്വദേശിയായ മനുവിെൻറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകാൻ ധാരണയായി. മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്ന് ജെബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മനുവിെൻറ ബന്ധുക്കളുമായി സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിര്‍ദേശം.
ഫെബ്രുവരി മൂന്നിനാണ് കളമശ്ശേരിയിലെ ഫ്ളാറ്റിന്റെ മുകളില്‍നിന്ന് വീണ് മനു(34)വിന് പരിക്കേറ്റത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലായിരിക്കെ നാലാം തീയതി മനു മരിച്ചു. അപകടത്തില്‍പ്പെട്ട വിവരമടക്കം മനുവിെൻറ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിയിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.പിന്നീട് മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.
ചികിത്സാ ചെലവായ ഒന്നര ലക്ഷം രൂപ കെട്ടിവെക്കാനില്ലാത്തതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ സുഹൃത്തുക്കള്‍ പണം കെട്ടിവെക്കാമെന്ന് അറിയിച്ചു. പക്ഷേ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ബന്ധുക്കള്‍ മടങ്ങുകയായിരുന്നു. ഇതോടെ മനുവിെൻറ പങ്കാളിയായ ജെബിന്‍ മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും രക്തബന്ധമല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു നല്‍കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.