Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിലെ ബോചെ...

വയനാട്ടിലെ ബോചെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു

text_fields
bookmark_border
വയനാട്ടിലെ ബോചെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
cancel

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ മ്യൂ​സി​ക്ക​ൽ ഫെ​സ്റ്റി​​വ​ൽ ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്​​മാ​ന്‍റെ ഉ​ത്ത​ര​വ്.

അ​നു​മ​തി​യി​ല്ലാ​തെ പ​രി​പാ​ടി ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ട​ത്താ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്​ ജി​ല്ല ക​ല​ക്ട​ർ വി​ല​ക്കി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​​​ല്ലെ​ന്ന്​ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തും അ​റി​യി​ച്ചു. അ​നു​മ​തി ല​ഭി​ച്ചാ​ലും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചേ പ​രി​പാ​ടി ന​ട​ത്താ​വൂ - കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoChemusical festival
News Summary - court stopped the Boche New Year music program in Wayanad
Next Story