100 മരം നടണം; കോടതി പറഞ്ഞത് കേൾക്കാത്ത വ്യവസായ ഡയറക്ടർക്ക് പണികിട്ടി
text_fieldsെകാച്ചി: പറഞ്ഞത് കേൾക്കാത്തതിന് വ്യവസായ ഡയറക്ടർക്ക് പുതുമയുള്ള ശിക്ഷ വിധിച് ച് ഹൈകോടതി. 100 മരം നടാനാണ് ജസ്റ്റിസ് അമിത് റാവലിെൻറ ഉത്തരവ്. 20 വർഷത്തിലേറെ പഴക് കമുള്ള പരാതിയിലാണ് നടപടി. സംസ്ഥാന വ്യവസായ ഡയറക്ടർ കെ. ബിജുവാണ് സംസ്ഥാനത്തെ ഏതെങ്കിലും വനമേഖലയിൽ ചെന്ന് ഒരുമാസത്തിനകം വൃക്ഷത്തൈകൾ നടേണ്ടത്. നടേണ്ട സ്ഥലം വനംവകുപ്പുമായി ആലോചിച്ച് തീരുമാനിക്കണം. ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണം. റിപ്പോർട്ട് കോടതിക്ക് കൈമാറണമെന്നും പരാതിയിൽ ഒരുമാസത്തിനകം തീർപ്പ് കൽപിക്കണമെന്നും നിർദേശിച്ചു. ചെറുകിട വ്യവസായ സ്ഥാപനം എസ്.എസ് കെമിക്കൽസ് നൽകിയ ഹരജിയിലാണ് കൗതുകമുള്ള ശിക്ഷാവിധി.
കമ്പനിക്ക് വിൽപന നികുതിയിളവിന് അർഹതയുണ്ടെന്ന സർട്ടിഫിക്കറ്റ് ആദ്യം നൽകിയെങ്കിലും 1999 നവംബർ എട്ടിന് ഈ ആനുകൂല്യം റദ്ദാക്കി വ്യവസായ വകുപ്പ് ഉത്തരവിട്ടു. ഇതിനെതിരെ വിൽപന നികുതി ഇളവ് സംബന്ധിച്ച സംസ്ഥാനതല കമ്മിറ്റിക്ക് (എസ്.എൽ.സി) പരാതി നൽകിയെങ്കിലും തള്ളി. ഹൈകോടതിയെ സമീപിച്ചപ്പോൾ നികുതിയിളവ് അനുവദിക്കാനായിരുന്നു നിർദേശം.
ഇതിനെതിരെ വീണ്ടും എസ്.എൽ.സിക്ക് അപ്പീൽ നൽകി. അപ്പീൽ തീർപ്പാക്കാൻ നിർദേശിച്ച കോടതി, അഞ്ചുലക്ഷം കെട്ടിവെക്കണമെന്ന വ്യവസ്ഥയോടെ നികുതി ഇൗടാക്കാനുള്ള നടപടി തടഞ്ഞു. എന്നാൽ, കോടതി ഉത്തരവുണ്ടായി 10 വർഷത്തിലേറെയായിട്ടും നടപടിയില്ലാതായതോടെ ഹരജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഡയറക്ടറുടെ സാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകി 21 വർഷം കഴിഞ്ഞിട്ടും തീരുമാനമുണ്ടാക്കാത്ത നടപടിയെ ഹൈകോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.