കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ഹർജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. കാക്കനാട് കുന്നുംപുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. സുനിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അതിനാൽ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗമാണ് കോടതിയെ സമീപിച്ചത്. പൊലീസ് മർദനത്തെക്കുറിച്ചു മുൻപ് ആരോപണം ഉന്നയിക്കാത്ത സുനിൽ കഴിഞ്ഞ ദിവസം പൊലീസ് മർദിച്ചതായി കോടതിയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്.
അതേസമയം, പള്‍സര്‍ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന്‍റെ പേരില്‍ സുനിയെ മർദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. ഇതിന് തെളിവായി ചോദ്യം ചെയ്യലിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കൂട്ടുപ്രതികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരണമെന്നും പൊലീസ് കോടതിയെ അറിയിക്കും.
കേസിലെ ഗൂഢാലോചന കണ്ടെത്താനുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി സുനി സഹകരിക്കുന്നില്ലെന്നാണ് സൂചന. ജയിലിൽനിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം ആവർത്തിക്കുക മാത്രമാണ് സുനി ചെയ്യുന്നത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിുന്നില്ല. അഞ്ചു ദിവസത്തേക്കു ലഭിച്ച കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണു സുനിൽ നൽകിയത്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. അന്വേഷണസംഘത്തെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ജയിലിൽ നിന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്തുവെന്ന് സുനി വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്ന് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറഞ്ഞു.
സേലം സ്വദേശി സ്വാമിക്കണ്ണിെൻറ ഉടമസ്ഥതയിലുള്ള മൊബൈൽ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചതെന്നും ഏപ്രിൽ മുതൽ ഫോൺ കാക്കനാട് ജയിലിെൻറ പരിധിയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ സുഹൃത്ത് മഹേഷ് ഷൂസിൽ ഒളിപ്പിച്ച് ഫോൺ ജയിലിലെത്തിച്ച് സുനിൽ എന്നയാൾക്ക് കൈമാറുകയും ഇയാൾ സുനിക്ക് നൽകുകയുമായിരുന്നു. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുറ്റപത്രത്തിനൊപ്പം പ്രതിഭാഗത്തിന് നൽകാനാവില്ലെന്ന് വ്യാഴാഴ്ച അങ്കമാലി കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, നടീനടന്മാർ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ പൊലീസ് സംഘാടകനായ കെ.എസ്. പ്രസാദിന്‍റെ മൊഴിയെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയിൽ നടി എത്തിയ സംവിധായകൻ ലാലിന്‍റെ വീട്ടിൽ അവരെ സന്ദർശിച്ച നിർമാതാവ് ആന്‍റോ ജോസഫിന്‍റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. നടി ഉപദ്രവിക്കപ്പെട്ട ദിവസം രാത്രിയിൽ സംവിധായകൻ ലാലിന്‍റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ആന്‍റോ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.