കാര്യങ്ങൾ കോടതി തീരുമാനിക്കെട്ട - ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: കോടതിക്ക് മുമ്പാകെ കേസു വന്നാൽ തീരുമാനങ്ങളെടുക്കുന്നത് കോടതിയാണെന്ന് എ.െക ശശീന്ദ്രൻ. ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കാൻ അനുവദിക്കണെമന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക നൽകിയ ഹരജി പരിഗണിക്കുന്നത് ഡിസംബർ 12ലേക്ക് മാറ്റിയ കോടതി നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി തീരുമാനത്തിൽ ഉത്കണ്ഠപ്പെട്ടിേട്ടാ സന്തോഷിച്ചിേട്ടാ കാര്യമില്ല. കോടതി വിധി വന്നാലും മന്ത്രി സ്ഥാനത്തെ കുറിച്ച് പാർട്ടിയും ഇടതു മുന്നണിയും തീരുമാനിച്ചാണ് കാര്യങ്ങൾ നടപ്പിലാക്കുക.
ടേംസ് ആൻറ് റഫറൻസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് കോടതി കാര്യമാണ്. അത് കോടതിയുെട അവകാശമാണ്. അതിെൻറ ശരി െതറ്റുകൾ പുറത്തുള്ളവർ ചർച്ച ചെയ്യേണ്ടതില്ല. തന്നോട് താത്പര്യമുള്ളവർ കൂടുതലുള്ളതുകൊണ്ടാണ് കൂടുതൽ ഹരജികൾ കോടതിയിൽ വരുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, ശശീന്ദ്രെൻറ കേസ് പരിഗണിക്കുന്നത് ഡിസംബർ 12വരെ നീട്ടിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് സി.പി.െഎ സംസ്ഥാന പ്രസിഡൻറ് ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഹൈകോടതി എന്തുകൊണ്ടാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്ന് മനസിലാകുന്നില്ല. ആവശ്യമില്ലാത്ത തരത്തിൽ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. കോടതിയിൽ കേസുള്ളപ്പോൾ മറ്റ് കാര്യങ്ങൾ തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.