മതംമാറ്റം അംഗീകരിക്കാനുള്ള അതോറിറ്റി രൂപവത്കരണം: സർക്കാർ മൂന്നാഴ്ചക്കകം വിശദീകരിക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: ഇസ്ലാം സ്വീകരിച്ചവർക്ക് മതംമാറ്റം സംബന്ധിച്ച ഡിക്ലറേഷൻ സമർപ്പിക്കാനും അംഗീകാരം നേടാനുമുള്ള അതോറിറ്റിയെ നിശ്ചയിക്കുന്ന വിഷയത്തിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. മുസ്ലിം വ്യക്തിനിയമം നടപ്പാക്കൽ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമായി ബന്ധപ്പെട്ട നിയമനിർമാണത്തെക്കുറിച്ച് മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹംചെയ്ത് മൂന്നുവർഷം മുമ്പ് ഇസ്ലാം സ്വീകരിച്ച അബൂതാലിബ് എന്ന തദേവൂസിെൻറ ഹരജിയിലാണ് ഉത്തരവ്.
ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താൻ ഇസ്ലാം മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. പക്ഷേ മുസ്ലിമാണെന്ന് തെളിയിക്കാൻ ഒൗദ്യോഗികരേഖകളില്ല. മുസ്ലിം വ്യക്തിനിയമം പിന്തുടർന്ന് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിനിയമം നടപ്പാക്കൽ ചട്ടത്തിൽ പറയുന്നതുപോലെ മതംമാറ്റം സംബന്ധിച്ച ഒൗദ്യോഗികപ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷൻ) മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. സംസ്ഥാനസർക്കാർ നിയമംമൂലം ഏർപ്പെടുത്തുന്ന അധികൃതർക്ക് മുമ്പാകെവേണം ഡിക്ലറേഷൻ നടത്തി അംഗീകാരം നേടാൻ. എന്നാൽ, ഇത്തരമൊരു സംവിധാനം നടപ്പാക്കാനുള്ള നിയമം സർക്കാർ ഇതുവരെ െകാണ്ടുവന്നിട്ടില്ല. പൊന്നാനിയിലും കോഴിക്കോടുമുള്ള രണ്ട് സ്ഥാപനമാണ് ഇപ്പോൾ മതംമാറ്റ സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ, നിയമപരമായി സാധുതയില്ലാത്ത രേഖകളാണിവ. ഇഷ്ടമുള്ള മതം സ്വീകരിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ട്. അത് നിയമപരമാക്കി ആചാരങ്ങൾ അനുഷ്ഠിക്കാനും ആഗ്രഹിക്കുന്നു. അതിനാൽ ആരുടെ മുമ്പാകെയാണ് ഡിക്ലറേഷൻ നടത്തി അംഗീകാരം നേടേണ്ടെതന്ന് നിയമനിർമാണത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ട്. സർക്കാറിന് സാധ്യമല്ലെങ്കിൽ വഖഫ് ബോർഡിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഇസ്ലാം സ്വീകരിച്ച കൊടുങ്ങല്ലൂർ സ്വദേശി ൈസമണിെൻറ മൃതദേഹം മതവിശ്വാസപ്രകാരം സംസ്കരിക്കുന്നതിന് പകരം മെഡിക്കൽ കോളജിന് കൈമാറിയ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഹരജിയുമായി േകാടതിയിലെത്തിയത്. ഇതുസംബന്ധിച്ച നിവേദനങ്ങളൊന്നും ഹരജിക്കാരനോ മറ്റുള്ളവരോ സർക്കാറിന് സമർപ്പിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിയമം ഉണ്ടാക്കണമെന്ന് നിർദേശിക്കുന്ന നിയമം ഉണ്ടായി 80 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നിവേദനത്തിന് കാത്തിരിക്കുകയാണോയെന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് മൂന്നാഴ്ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.