കണക്കുകൂട്ടൽ തെറ്റിച്ച് വീണ്ടും കോവിഡ്; സ്ഥിരീകരിച്ചത് 35ാം ദിനം
text_fieldsതിരുവനന്തപുരം: ഇടവേളക്ക് ശേഷം ആരോഗ്യപ്രവർത്തകരെയും ജില്ല ഭരണകൂടത്തെയും ആശ ങ്കയിലാക്കി ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്. വർക്കല പുത്തൻചന്ത സ്വദേശിയായ 44 കാരനാണ ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. മാർച്ച് 19ന് ഷാർജയിൽനിന്ന് എത്തിയ ഇയാൾ വീട്ടിൽ നി രീക്ഷണത്തിലായിരുന്നു.
വിദേശത്തുനിന്ന് എത്തുന്നയാൾക്ക് ആരോഗ്യവകുപ്പ് നൽകു ന്ന പരമാവധി ഹോം ക്വാറൻറീൻ കാലാവധി 28 ദിവസമാണ്. എന്നാൽ 35ാം ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് ആരോഗ്യവകുപ്പ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വിദേശത്ത് നിന്ന് ഹോം ക്വാറൻറീൻ പൂർത്തിയാക്കിവെരയടക്കം വീണ്ടും നിരീക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണ് ജില്ല ഭരണകൂടം.
ജില്ലയിൽ ഇപ്പോൾ രണ്ടുപേരാണ് രോഗബാധിതർ. വ്യാഴാഴ്ച പുതുതായി 183 പേർ രോഗനിരീക്ഷണത്തിലായി. 88 പേർ രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 1379 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 19പേരും ജനറൽ ആശുപത്രിയിൽ എട്ടുപേരും എസ്.എ.ടി ആശുപത്രിയിൽ രണ്ടുപേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 14 പേരും ഉൾപ്പെടെ 44 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വ്യാഴാഴ്ച 27 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ലഭിച്ച 39 പരിശോധനാഫലം നെഗറ്റീവാണ്.വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ ഇതര ജില്ലയിൽനിന്നോ എത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറൻറീനിൽ കഴിയണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇവർക്ക് പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ കലക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പറായ 1077 ലോ ദിശ 1056 ലോ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.