നടൻ സുരാജും ഡി.കെ. മുരളി എം.എൽ.എയും ക്വാറൻറീനിൽ
text_fieldsതിരുവനന്തപുരം: കോവിഡ് മുൻകരുതലിെൻറ ഭാഗമായി എം.എൽ.എ ഡി.കെ. മുരളിയും നടൻ സുരാജ് വെഞ്ഞാറമൂടും ക്വാറൻറീനിൽ. വെഞ്ഞാറമൂട് സി.ഐ കസ്റ്റഡിയിലെടുത്ത അബ്കാരി കേസിലെ റിമാൻഡ് പ്രതിക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സി.ഐക്കൊപ്പം എം.എൽ.എയും സുരാജും വേദി പങ്കിടുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇരുവർക്കും ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയത്.
റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെയും ജയിൽ ജീവനക്കാരെയും കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. അഞ്ചുമണിക്കൂറോളം ഇയാൾ സ്റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.
റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗബാധയുണ്ടായതെങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.