ചൈനയെ പേടിച്ചു, ഇറ്റലി ‘ചതിച്ചു’
text_fieldsകോഴിക്കോട്: ചൈനയിൽ തുടങ്ങിയ കോവിഡ്-19 രോഗബാധ സംസ്ഥാനത്ത് കൃത്യമായി തടയാൻ സ ാധിച്ചെങ്കിലും ഇറ്റലിയിൽനിന്നുള്ള രോഗവാഹകർ കാര്യങ്ങൾ മാറ്റിമറിച്ചതായി നിഗമ നം. ചൈനയിൽ നിന്നെത്തിയ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധ ാനങ്ങളൊരുക്കിയത് വൻ വിജയമായിരുന്നു. ചൈനയിൽനിന്ന് തിരിച്ചെത്തിയവരിൽ ഏറെയും മെഡിക്കൽ വിദ്യാർഥികളായിരുന്നതിനാൽ സമ്പർക്കവിലക്കിന് സ്വയം സന്നദ്ധമായിരുന്നു (വളൻററി ക്വാറൻറയിൻ).
രഹസ്യമായി എത്തിയവരെക്കുറിച്ച് സാമൂഹികപ്രവർത്തകരും ബന്ധുക്കളും വരെ കൺേട്രാൾ റൂമുകളിൽ വിവരമറിയിച്ചതോടെ ആരോഗ്യപ്രവർത്തകർക്ക് ജോലി എളുപ്പമായി. ൈചനയിൽനിന്നെത്തുന്നവർക്കായി കേന്ദ്രസർക്കാറിെൻറ നേതൃത്വത്തിൽ ഹരിയാനയിലെ ഗുഡ്ഗാവിന് സമീപം പ്രേത്യക നിരീക്ഷണക്യാമ്പ് നടത്തിയതും സംസ്ഥാനത്തിന് സഹായകമായി.
ഒരാളെപ്പോലും വിടാതെ പിന്തുടരാനായതിെൻറ ആത്മവിശ്വാസത്തിലായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ. തൃശൂരിലും ആലപ്പുഴയിലും കോവിഡ്-19 പോസിറ്റിവായിരുന്നവർ രോഗമുക്തമായതിന് പിന്നാലെ കേരളം ഏകദേശം രോഗമുക്തമായെന്ന് അധികൃതർ പറഞ്ഞതും ഈ ആത്മവിശ്വാസം കാരണമായിരുന്നു.
രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിനകം നിയന്ത്രിക്കാൻ കഴിഞ്ഞത് നേട്ടമായി വിലയിരുത്തിയതിന് പിന്നാലെയാണ് ഇറ്റലിയിൽനിന്നുള്ള രോഗവാഹകർ വിമാനത്താവളം വഴി ഒരു പരിശോധനയുമില്ലാതെ നാട്ടിലെത്തി കറങ്ങിയത്. ഇറ്റലിയിലും ഇറാനിലും രോഗം വ്യാപകമാകുന്നതിനാൽ ഈ രാജ്യങ്ങളിൽനിന്നെത്തുന്നവരും നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ അറിയിച്ചത് പലരും പരിഗണിച്ചില്ലെന്ന് വ്യക്തമാണ്. ചൈനയിൽനിന്ന് വിദ്യാർഥികളും കച്ചവടക്കാരുമടക്കമായിരുന്നു നേരത്തേ തിരിച്ചെത്തിയത്. പിഞ്ചുകുട്ടികളും വൃദ്ധരുമടക്കം കുടുംബങ്ങളാണ് ഇറ്റലിയിൽനിന്നെത്തുന്നത്.
അതേസമയം, ഒരു മാസത്തിലേറെക്കാലം രോഗത്തിെൻറ അലയൊലികൾ സംസ്ഥാനത്തുണ്ടാകുെമന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിരൂക്ഷമായ അവസ്ഥയിലേക്ക് പോകാനിടയില്ല. ഇതുവരെ ലോകത്ത് മരണനിരക്ക് ഒരു ശതമാനം മാത്രമായതിനാൽ പേടിയില്ലാതെ കടുത്ത ജാഗ്രതയോടെയും കോവിഡ്-19നെ നേരിട്ടാൽ നിയന്ത്രണവിധേയമാകുമെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.