അതിഥി തൊഴിലാളികളെ സഹായിച്ചെന്ന പേരിൽ വിവാദം
text_fieldsകണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളികൾക്ക് തെരുവിൽ ഭക്ഷണം നൽകിയെന്ന പേരിൽ വിവാദം. നഗരത്തിലെ കാൽടെക്സിലും തെക് കീബസാറിലും ജമാഅത്തെ ഇസ്ലാമി ഭക്ഷണം നൽകിയതായി സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജനാണ് ഫേസ്ബുക്കിൽ പോസ് റ്റിട്ടത്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രസ്തുത സ്ഥലങ്ങളിൽ സംഘടന ഭക്ഷണ വിതരണം നടത്തിയിട്ടില് ലെന്നും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സാജിദ് നദ്വി വാർത്താകുറിപ്പിൽ അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി സ്വന്തമായി സാമൂഹിക അടുക്കള സ്ഥാപിച്ചിട്ടില്ല. സർക്കാറിെൻറ ദുരിതാശ്വാസ സൗകര്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നതിനാണ് സംഘടന ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സാജിദ് നദ്വി പ്രസ്താവനയിൽ പറഞ്ഞു.
സഹായാഭ്യർഥനയുമായി സമീപിക്കുന്നവരെ ജീവകാരുണ്യ പ്രസ്ഥാനമെന്ന നിലയിൽ സഹായിക്കും. ഇത്തരം ഇടപെടലുകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ, സോളിഡാരിറ്റി അടക്കമുള്ള വിവിധ യുവജന സംഘടനകൾ, പ്രാദേശിക ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ അവരുടേതായ രീതിയിൽ നിർവഹിക്കുന്നുണ്ട്. ആരും തൊഴിലാളികളെ സംഘടിതമായി പുറത്തിറക്കുന്ന രീതിയിൽ സ്വന്തം അടുക്കള സ്ഥാപിച്ചിട്ടില്ല. സർക്കാറിെൻറ സാമൂഹിക അടുക്കളയുടെ സഹായം ലഭ്യമാകാത്തിടത്ത് ഒറ്റപ്പെട്ട നിലയിൽ ചിലർ സഹായം നൽകിയതായാണ് മനസ്സിലായത്. എന്നാൽ, കാൽടെക്സിലും തെക്കീബസാറിലും ആരെങ്കിലും ഭക്ഷണം വിതരണം ചെയ്തതായി അറിയില്ല. ഇത്തരം ജീവൽപ്രശ്നത്തെ ജയരാജൻ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്നും സാജിദ് നദ്വി പറഞ്ഞു.
സർക്കാർ സഹായം ക്യാമ്പുകളിൽ മാത്രമാണ് നൽകുന്നതെന്നും വീടുകളിൽ പട്ടിണിയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ കൂടി പരിഗണിക്കണമെന്നും സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.ബി.എം ഫർമീസ് ആവശ്യപ്പെട്ടു. ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ സംഘടനയുടെ ആഭിമുഖ്യത്തിൽ അവരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചുനൽകുന്നതായും അദ്ദേഹം അറിയിച്ചു.
എന്നാൽ, തെരുവിലുള്ളവരടക്കം സംസ്ഥാന സർക്കാർ ഒരുക്കിയ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും ഇവിടെ ഭക്ഷണവിതരണവും ആവശ്യമായ മറ്റു പരിചരണങ്ങളും ചെയ്യുന്നുണ്ടെന്നും പി. ജയരാജൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കും അതിൽ പങ്കുചേരാം. ഈ ഘട്ടത്തിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ആവശ്യവുമാണ്. പുറത്ത് ഭക്ഷണവും മറ്റും കിട്ടുമ്പോൾ അതിഥി തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയാൻ കൂട്ടാക്കാതെ വരും. കൊറോണ ബാധ വ്യാപകമായ ഈ സാഹചര്യത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരും സമൂഹവും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.