കേരളത്തോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം –െയച്ചൂരി
text_fieldsന്യൂഡൽഹി: കേന്ദ്ര വിഹിതം അനുവദിക്കുന്ന കാര്യത്തിൽ കേരളത്തോടുള്ള വിവേചനം അവസാനി പ്പിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് തീവ്രബാധിത മേഖ ലകളിൽ ഒഴികെ ലോക്ഡൗണിൽ ഇളവ് നൽകണം. 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ച സർക്കാർ അതു ഫ ലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ഈ സമയം ആവശ്യമായ പരിശോധന പോലും നടത്തിയിട്ടില്ലെന്നും വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ യെച്ചൂരി കുറ്റപ്പെടുത്തി.
പാകിസ്താനിൽ നടക്കുന്നത്ര കോവിഡ് പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ല. രാജ്യത്ത് പരിശോധനാ സൗകര്യം കൂട്ടണം. പ്രതിരോധ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 15,000 കോടി അപര്യാപ്തമാണ്.
ഒറ്റപ്പെട്ടുപോയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കേരള മാതൃകയിൽ ഭക്ഷണവും താമസവും നൽകാൻ കേന്ദ്രം തയാറാകണം. കേരളത്തിൽ ലോക്ഡൗൺ പിൻവലിക്കുന്ന കാര്യം വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം സംസ്ഥാനസർക്കാർ തീരുമാനിക്കും. കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ നടപടിയോട് യോജിപ്പില്ല. പ്രതീകാത്മക നടപടിയിലൂടെ ൈവറസിനെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.