കോവിഡ് പ്രതിരോധം: ബാങ്കുകളിൽ ഇന്നുമുതൽ 48 മണിക്കൂർ ‘നോട്ട് ബന്ധനം’
text_fieldsതൃശൂർ: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി, സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ വ്യാഴാ ഴ്ച മുതൽ എത്തുന്ന നോട്ടുകൾക്ക് 48 മണിക്കൂർ ‘ബന്ധനം’. ബാങ്കിലേക്കെത്തുന്ന നോട്ടുക ൾ 48 മണിക്കൂർ കഴിയാതെ തിരിച്ച് ഇടപാടുകാരിൽ എത്തരുതെന്ന് ആവശ്യപ്പെട്ട് എല്ലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കിങ് സമിതി (എസ്.എൽ.ബി.സി) ബുധനാഴ്ച സർക്കുലറയച്ചു. ഓരോ ദിവസവും ഇടപാടുകാർ അടക്കുന്ന പണം തീയതി രേഖപ്പെടുത്തി പ്രത്യേക കവറുകളിലാക്കി മാറ്റിസൂക്ഷിക്കണമെന്നാണ് എസ്.എൽ.ബി.സി കൺവീനർ എൻ. അജിത് കൃഷ്ണൻ നൽകിയിട്ടുള്ള നിർദേശം.കറൻസി നോട്ടുകളിൽ 12 മണിക്കൂർവരെ കോവിഡ് വൈറസിെൻറ സാന്നിധ്യം നിലനിൽക്കാമെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ബാങ്കിലെത്തുന്ന നോട്ടുകളുടെ ചംക്രമണം 48 മണിക്കൂറിനുശേഷമേ നടത്താവൂ.
അതേസമയം, ബാങ്കുകൾ ഇത് എങ്ങനെ നടപ്പാക്കുമെന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ബാങ്ക് ശാഖകളിൽ വരുന്ന പണം കറൻസി ചെസ്റ്റിൽ മാറ്റി അവിടെയാണോ തരംതിരിവ് നടക്കുക, കൂടുതൽ പണം വന്നാലും ശാഖയിൽ സൂക്ഷിച്ച് 48 മണിക്കൂറിനുശേഷം തിരിച്ചുനൽകിയാൽ മതിയോ പണം കൈവശംവെക്കുന്നതിൽ ശാഖകൾക്കുള്ള പരിധിയെ ഇത് എങ്ങനെ ബാധിക്കും തുടങ്ങിയ സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്ന് എ.ഐ.ബി.ഒ.സി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ പറഞ്ഞു.
ഒരിക്കൽ ബാങ്കിൽ വരുന്ന നോട്ടുകൾ 48 മണിക്കൂർ കഴിഞ്ഞേ അടുത്തയാൾക്ക് കൈമാറാവൂ എങ്കിൽ അത് നോട്ടുകളുടെ ലഭ്യതയെ ബാധിക്കാനിടയുണ്ട്. അതിന് പരിഹാരം വേണം. ബാങ്ക് മുഖേനയല്ലാതെ ജനങ്ങൾ തമ്മിൽ നടത്തുന്ന കറൻസി ഇടപാടുകൾ സുരക്ഷിതമാണോ എന്നും വ്യക്തമാക്കപ്പെടണമെന്നും ശ്രീനാഥ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.