32 നാൾ; മരണനിരക്കിൽ ഏഴിരട്ടി വർധന
text_fieldsതിരുവനന്തപുരം: കുതിച്ചുയരുന്ന പ്രതിദിന മരണക്കണക്കുകൾ തെളിയുന്നത് കോവിഡ് രണ്ടാം തരംഗത്തിെൻറ മാരക പ്രഹരശേഷി. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നെങ്കിലും ആശങ്ക വർധിപ്പിച്ച് ഒാരോ ദിവസം മരണക്കണക്ക് ഉയരുകയാണ്.
ഞായറാഴ്ച 188 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23ന് സംസ്ഥാനത്തെ പ്രതിദിന മരണം 27 ആയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മരണസംഖ്യ ഏഴിരട്ടിയാണ് വർധിച്ചത്.
ഏപ്രിൽ 21 നാണ് സംസ്ഥാനത്തെ ആകെ മരണ സംഖ്യ 5000 പിന്നിട്ടത്. എന്നാൽ, ഒരു മാസം കൊണ്ട് മരണം 7000 കവിഞ്ഞു (7358). കഴിഞ്ഞ 12 ദിവസം കൊണ്ട് മാത്രം 1129 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 30 ശതമാനവും 60 വയസ്സിന് താഴെയുള്ളവരാണെന്നത് ഗൗരവം വർധിപ്പിക്കുന്നു.
കോവിഡ് ബാധിച്ച ശേഷം രോഗം മൂർച്ഛിച്ച് മരിക്കുന്നവരായിരുന്നു ആദ്യ മാസങ്ങളിലെങ്കിൽ പിന്നീട്, വിവിധ അസുഖങ്ങൾ മൂലം മരിക്കുന്നവരിൽ നടത്തുന്ന പരിേശാധനയിലാണ് കോവിഡ് ബാധ കൂടുതലായി സ്ഥിരീകരിച്ചത്. കണക്കുകൾ പ്രകാരം നിലവിലെ കോവിഡ് മരണങ്ങളിൽ 90 ശതമാനവും മരണശേഷമുള്ള കോവിഡ് പരിശോധനയിൽ സ്ഥിരീകരിക്കുന്നവയാണ്.
സർക്കാറിെൻറ ഒൗദ്യോഗിക കണക്ക് കള്ളിയിൽപെടാത്ത നൂറുകണക്കിന് മരണങ്ങൾ ഇപ്പോഴും പുറത്തുണ്ട്. ആകെ മരണങ്ങളിൽ 96.68 ശതമാനവും സമ്പർക്കപ്പകർച്ച മൂലം രോഗബാധിതരായതെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ശേഷിക്കുന്ന 3.32 ശതമാനം പേർക്കാണ് യാത്രാപശ്ചാത്തലമുള്ളത്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് മരണമുണ്ടാകുന്നത് 2020 മാർച്ച് 29ന് എറണാകുളത്താണ്.
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിെൻറ 57ാം ദിവസം. മരണസംഖ്യ പത്തിലെത്താനെടുത്തത് കൃത്യം രണ്ടു മാസമാണ് (ജൂൺ 01). എന്നാൽ, 10ൽനിന്ന് നൂറിലേക്കുള്ള സമയദൂരം 69 ദിവസം മാത്രമായിരുന്നു (ആഗസ്റ്റ് 16). രണ്ടാഴ്ച പിന്നിടും മുേമ്പ മരണം 200 കടന്നു. അടുത്ത 18 ദിവസം കൊണ്ട് (സെപ്റ്റംബർ-08) 300 മരണങ്ങൾ കൂടി-ആകെ 501.
1000 കേസുകൾ തികയാൻ പിന്നീട് എടുത്തത് 23 ദിവസം മാത്രം. (ഒക്ടോബർ 11). 40 നാളുകൾ കഴിഞ്ഞ് നവംബർ 21 ആകുേമ്പാഴേക്കും മരണം 2000ത്തിലേക്ക്. 2021 ഫെബ്രുവരി 16 നാണ് ആകെ മരണം 4000 പിന്നിട്ടത്. അടുത്ത 1000 തികഞ്ഞ് 5000ത്തിലെത്താൻ പിന്നീട് 63 ദിവസവും. ഒരു മാസം കൊണ്ട് 7000 ത്തിലേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.