കോവിഡ് കാലം വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന്റെ കാലം
text_fieldsകോവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്തും അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു, വിവിധ മെഡിക്കല്‍ എൻജിനീയറിങ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എല്ലാം കാലം തെറ്റി പെയ്യുന്ന മഴ പോലെ ആയിത്തീര്‍ന്നിരിക്കുകയാണ്. എന്നാല്‍, നമുക്ക് കിട്ടിയ ഈ സമയം അതിജീവനത്തിെൻറ പാതയില്‍ വളരെ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ കുതിച്ചുചാട്ടം തന്നെ നടത്താം. വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എന്തും വിരല്‍ത്തുമ്പില്‍ എത്തിച്ചേരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്ക് ഈ പരീക്ഷണ കാലത്തെയും നേരിടാം. വിദ്യാഭ്യാസ മേഖലയില്‍ അന്യരാജ്യങ്ങള്‍ കാലങ്ങള്‍ക്കു മുമ്പേ നടന്നു തുടങ്ങിയ വഴിയേ നമുക്കും സഞ്ചരിക്കാം.
ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാലഘട്ടമാണ് പ്ലസ് വൺ, പ്ലസ് ടു പഠനകാലം. ഭാവിയില്‍ അവന് എന്തായിത്തീരണമെന്ന് നിര്‍ണയിക്കുന്ന ഘട്ടവും ഇതാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തി അവന് ഒരു നല്ല ജീവിതവിജയം കൈവരിക്കാനാവും. മെഡിക്കല്‍ എൻജിനീയറിങ് പരിശീലന രംഗത്തെ സംബന്ധിച്ച് ഈ സമയം വളരെ പ്രയോജനകരമാണ്.
എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുക എന്നത് ചിട്ടയായ പഠനക്രമത്തിലൂടെയും നിരന്തരമായ ക്വസ്റ്റ്യന്‍ പ്രാക്ടീസിലൂടെയും മാത്രം സാധ്യമാകുന്നതാണ്. ഇന്ന് ഇൻറര്‍നെറ്റിെൻറ സഹായത്തോടെ ഓരോ വിഷയവും നല്ല രീതിയില്‍ കൂടുതലായി പഠിക്കാനും ഓരോ പാഠഭാഗത്തുനിന്ന് വിവിധ തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കാനും സമയബന്ധിതമായി ചോദ്യങ്ങള്‍ ചെയ്തു തീര്‍ക്കാനുമുള്ള കൂടുതല്‍ പരിശീലനം നമുക്ക് ലഭിക്കുന്നുണ്ട്.
ഈ സമയം വളരെ പ്രയോജനകരമാം വിധം ഉപയോഗിച്ചാല്‍ ഉന്നത വിജയം കൈവരിക്കാം എന്നത് ഉറപ്പാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവരായി ജീവിച്ച് ഈ മഹാമാരിയെ തുടച്ചുമാറ്റാന്‍ കഴിയുന്നതിനോടാപ്പം നല്ല ജീവിതം പണിതുയര്‍ത്താന്‍ നമുക്ക് കഴിയട്ടെ.
-റോജസ് ജോസ്, മാനേജിങ് ഡയറക്ടര്‍, ആല്‍ഫ എൻട്രൻസ് അക്കാദമി, ആലപ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.