പ്രിയ തീരത്ത്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആദ്യസംഘത്തിലെ എൺപതോളം പേരെ നിരീക്ഷണത്തിനായി സ്വന്തം വീടുകളിലേക്ക് മാറ്റി. ഇവരിൽ 51 പേർ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി നാട്ടിലെത്തിയവരാണ്. 19 ഗർഭിണികളും 10 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളുമുണ്ട്. 75 വയസ്സിന് മുകളിലുളള ആറ് പേരാണുളളത്. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തിയ രണ്ട് പേരും സംഘത്തിലുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. കെ.എസ്.ആർ.ടി.സി ബസിലും ആംബുലൻസിലും സ്വകാര്യ വാഹനത്തിലുമായാണ് ഇവരെ മാറ്റിയത്. മലപ്പുറം - 82, കോഴിക്കോട് 70, പാലക്കാട് - 8, വയനാട് - 15, കണ്ണൂര്‍ - 6, കാസര്‍കോട് - 4, കോട്ടയം - 1, ആലപ്പുഴ - 2, തിരുവനന്തപുരം -1 എന്നിവരാണ് ആദ്യവിമാനത്തിലുണ്ടായിരുന്നത്.
പ്രവാസികളുടെ നാട്ടിലേക്കുള്ള ആദ്യവിമാനം നിയന്ത്രിച്ചത് ആറംഗ സംഘമായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ െഎ.എക്സ് 344 വിമാനത്തിൽ രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂവും അടങ്ങുന്ന സംഘമാണുണ്ടായിരുന്നത്. മിഷേൽ സാൽധനയായിരുന്നു പൈലറ്റ് ഇൻ കമാൻഡ്. അഖിലേഷ് കുമാർ ഫസ്റ്റ് ഒാഫിസറും. വിനിത് ഷാമിൽ, അബ്ദുൽ റഉൗഫ്, പി. റസീന, റിജോ േജാൺസൺ എന്നിവരാണ് ക്രൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.