കോവിഡ് വ്യാജപ്രചാരണം: ജേക്കബ് വടക്കൻചേരിക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച രണ് ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിന് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കൻചേരിക്കെതിരെയും കേസെടുത്തു.
എരുമപ്പെട്ടി സ്വദേശികളായ മുളയ്ക്കൽ പ്രവീഷ് ലാൽ (19), തോട്ടുംപാല അനസ് (18) എന്നിവരെയാണ് കുന്ദംകുളം സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. കുന്ദംകുളം താലൂക്കാശുപത്രിയില്‍ കോവിഡ് ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കുന്ദംകുളം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍ക്കാര്‍ മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിനാണ് ജേക്കബ് വടക്കൻചേരിയെ പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം അസിസ്റ്റൻറ് കമീഷണര്‍ കെ. ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.