കോവിഡ് പ്രതിരോധത്തിന് സ്വര്‍ണമെഡലിന് തുല്യമായ പണം നല്‍കി നാലാം ക്ലാസുകാരൻ
text_fieldsവടകര: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന് നാടാകെ കൈാകോര്‍ക്കുമ്പോള്‍ നാലാം ക്ലാസുകാരനായ ഭഗത് തെക്കേടത്തിനും മാറി നില്‍ക്കാന്‍ കഴിയുന്നില്ല. തനിക്ക് ലഭിച്ച സ്വർണമെഡലിന് സമാനമായ തുക ദുരിതാശ്വാസ നിധിയിലേക്ക് ൈകമാറിയിരിക്കുകയാണ് ഈ മിടുക്കൻ.
ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തില്‍ ഈ വര്‍ഷം നടത്തിയ മാത്സ് ടാലന്‍റ് സെര്‍ച്ച് (എം.ടി.എസ്)പരീക്ഷയില്‍ ഭഗതിന് സ്വര്‍ണമെഡലും ഒന്നാം റാങ്കും ലഭിച്ചിരുന്നു. ഇതില്‍ സ്വര്‍ണമെഡലിനുതുല്യമായ സംഖ്യ വെള്ളിയാഴ്ച വടകര തഹസില്‍ദാര്‍ രവീന്ദ്രന് കൈമാറി.
കുറുന്തോടി യു.പി സ്കൂള്‍ നാലാം തരം വിദ്യാര്‍ഥിയായ ഭഗതിന് അവാര്‍ഡ് ലോക്ഡൗണിനുശേഷം കോട്ടയത്തുനടക്കുന്ന ചടങ്ങില്‍ ലഭിക്കും. ഒന്നാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി ഭഗത് സംസ്ഥാനതല മത്സരത്തില്‍ ആദ്യ 10 റാങ്കുകാരില്‍ ഒരാളാണ്.
മാധ്യമം-ലിറ്റില്‍ സ്കോളര്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ജില്ല, സംസ്ഥാന തലത്തില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന സഹപാഠി സംസ്ഥാനതല മത്സരത്തില്‍ മികച്ച വിജയം നേടി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്ന് ക്യാഷ് അവാര്‍ഡും മൊമെന്‍േറായും ഏറ്റുവാങ്ങി.
നിരവധി ക്വിസ് മത്സരങ്ങളില്‍ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളോട് മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈ ലോക്ഡൗൺ വേളയില്‍ തന്നെ ഹാന്‍റ് വാഷ് എളുപ്പത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവച്ചും കോവിഡ്-19 ട്രാക്കല്‍ വെബ്സൈറ്റ് tracker ഉപയോഗിച്ച് കൊറോണ അവലോകനം നടത്തിയും സാമൂഹിക മാധ്യമങ്ങളില്‍ താരമാണ് ഭഗത് തെക്കേടത്ത്.
ഈ സാഹചര്യത്തില്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് സ്വര്‍ണമെഡല്‍ നല്‍കാമെന്ന തീരുമാനത്തിലത്തെിയതെന്ന് ഭഗത് പറഞ്ഞു. അധ്യാപകദമ്പതികളായ ബിജിത്ത് ലാലിന്‍െറയും അനുഷയുടെയും മകനാണ്. സഹോദരന്‍: ബദുകേശ്വര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.