മലയാളി നഴ്സുമാരുടെ സുരക്ഷ; നോഡൽ ഒാഫിസർമാർ മുഖേന പരിഹാരം കാണാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മറ്റ് സംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട സംസ് ഥാനങ്ങളിലെ നോഡൽ ഒാഫിസർമാർ മുഖേന പരിഹാരം കാണാമെന്ന് ഹൈകോടതി.പ്രശ്നങ്ങൾക്ക് പ രിഹാരം കാണാൻ നോഡൽ ഒാഫിസർമാരെ ചുമതലപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന കേന ്ദ്ര സർക്കാറിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
ഇ ത്തരത്തിൽ പരാതി ലഭിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജസ്റ്റിസ് പി.വി. ആശ, ജസ്റ്റിസ് വി. ഷെർസി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അന്യ സംസ്ഥാനങ്ങളിൽനിന്ന് രോഗബാധിതരായ നഴ്സുമാരെ നാട്ടിലെത്തിച്ച് ചികിൽസ നൽകണെമന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്്.
നോഡൽ ഓഫിസർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകിയതായി കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് സംസ്ഥാനങ്ങൾ പരസ്പരം ഏകോപനത്തോടെ പ്രവർത്തിക്കണം. ആവശ്യമെങ്കിൽ കേന്ദ്ര സഹായം തേടാം. രോഗമില്ലാത്തവർക്ക് ലോക്ഡൗൺ തീരുന്നതോടെ യാത്രാനുമതി നൽകാനായേക്കുമെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നഴ്സുമാർ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. യാത്രാവിലക്ക് നീങ്ങുന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ളവരെ തിരിച്ചെത്തിക്കും. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്കനുസരിച്ചാകും നടപടികളെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.