മംഗളപത്രം പാടുകയല്ല ജോലി –ചെന്നിത്തല; ഭിന്നതയുണ്ടാക്കരുതെന്ന് ശൈലജ
text_fieldsതിരുവനന്തപുരം: കോവിഡിനെ നേരിടാൻ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും ചെറിയ കുറ ്റങ്ങള്‍ കണ്ടുപിടിച്ച് ഭിന്നതയുണ്ടാക്കരുതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസ ഭയില്‍. രോഗം നേരിടുന്നതിൽ സർക്കാറിന് പ്രതിപക്ഷത്തിെൻറ പൂർണ പിന്തുണയുണ്ടാകുമെ ന്നും എന്നാല്‍, സര്‍ക്കാറിന് മംഗളപത്രം പാടുകയല്ല തങ്ങളുടെ ജോലിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചടി. അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് ഇരുവരും നിലപാട് വിശദീകരിച്ചത്.
എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒരു രാജ്യത്തും കോവിഡിനെ നേരിടുന്നതിന് ഭരണ-പ്രതിപക്ഷ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി െക.കെ. ശൈലജ ചർച്ചയിൽ വിശദീകരിച്ചു. എന്തൊക്കെ ചെയ്താലും ചില പോരായ്മകള്‍ ഉണ്ടാകും. നുഴഞ്ഞുനോക്കി എന്തെങ്കിലുമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമമല്ല ഇപ്പോള്‍ വേണ്ടത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത്.
ആരോഗ്യമന്ത്രിയെന്ന നിലയിലാണ് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നത്. ഇറ്റലിയിൽനിന്ന് റാന്നി സ്വദേശികൾ വന്ന വിമാനത്തിൽത്തന്നെ തുടർച്ചയായ അറിയിപ്പ് നൽകിയിരുന്നിട്ടും പരിശോധനകൾക്ക് നിൽക്കാതെ പോകുകയായിരുന്നു. വിമാനത്താവളത്തിൽ പരിശോധനകൾക്ക് ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന ആക്ഷേപം ശരിയെല്ലന്നും മന്ത്രി ശൈലജ പറഞ്ഞു.
സർക്കാറിെൻറ ഇഷ്ടാനിഷ്ടം നോക്കിയല്ല, പ്രതിപക്ഷ പ്രവർത്തനമെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. രോഗവ്യാപനം തടയാന്‍ ജാഗ്രതയാണ് ആവശ്യം. രോഗികളുടെ കണക്കുകൾ ദിവസേന പുറത്തുപറഞ്ഞ് ജനങ്ങളിൽ ഭീതിപടർത്തുന്നതിനു പകരം അവരിൽ ആത്മവിശ്വാസം വളർത്താനാണ് ശ്രമിക്കേണ്ടത്. റാന്നി സ്വദേശികളെ വിമാനത്താവളത്തിൽനിന്നുതന്നെ കണ്ടെത്തി മാറ്റിപാർപ്പിക്കുന്നതിൽ സംഭവിച്ച പിഴവാണ് രോഗം പടരാനിടയാക്കിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുേമ്പാൾ സർക്കാറിനെ വിമര്‍ശിക്കുന്നെന്ന് ആക്ഷേപിച്ചിട്ട് കാര്യമില്ല. സഹകരിക്കുേമ്പാഴും വീഴ്ചകൾ ഇനിയും ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ച തുടങ്ങിയ മുനീര്‍ രാഷ്ട്രീയ നേതൃത്വത്തിെൻറ ഉത്തരവാദിത്തമാണ് പ്രതിപക്ഷം നിർവഹിക്കുന്നതെന്നും അതിനെ ‘ദോഷൈക ദൃക്കെ’ന്നും ‘ചീപ്പെ’ന്നും പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു. വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുത്. അതിജാഗ്രത ആവശ്യമാണെങ്കിലും അത് ഭീതി ജനിപ്പിക്കുന്നതാകരുത്. കേന്ദ്രനിർദേശം മുൻകൂട്ടി ലഭിച്ചിട്ടും ഇറ്റലിയിൽനിന്ന് വന്ന റാന്നി സ്വദേശികളെ മാറ്റി പാർപ്പിക്കുന്നതിൽ സർക്കാറിന് വീഴ്ചവന്നതാണ് രോഗം പടരാനിടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗം നേരിടാൻ ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങളെ തങ്ങൾ എതിർത്തിരുന്നില്ലെന്ന് പറഞ്ഞ അനില്‍ അക്കര, സർക്കാറിെൻറ നിസ്സംഗതയാണ് ഭീതിജനകമായ സാഹചര്യം ഇപ്പോൾ സൃഷ്ടിച്ചതെന്ന് ആരോപിച്ചു.
മന്ത്രിയുടെ പത്രസമ്മേളനം കൂടുന്നെന്ന് പറയാന്‍ പ്രതിപക്ഷനേതാവ് മറ്റൊരു പത്രസമ്മേളനം നടത്തുന്ന നാടായി കേരളം മാറിയെന്ന് മാത്യു ടി. തോമസ് പരിഹസിച്ചു. പ്രതിപക്ഷം തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ആക്രമിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കെ.വി. അബ്ദുൽ ഖാദർ, അനൂപ് ജേക്കബ് , കെ.എസ്. ശബരീനാഥൻ, സജി ചെറിയാൻ, ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്, കെ.യു. ജിനേഷ്കുമാര്‍, വീണാ ജോര്‍ജ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.