ആരോഗ്യപ്രവർത്തകർക്ക് നന്ദി; കോവിഡ് ചികിത്സയിലായിരുന്ന ഇറ്റാലിയൻ പൗരൻ ആശുപത്രി വിട്ടു
text_fieldsതിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതക്കും സമർപ്പണത്തിനും നന്ദി പറഞ്ഞ് കോവിഡ് ബാധ ിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിയൻ പൗരൻ റോബർേട്ടാ ടൊണാസോ.
കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന ്ന് ഡിസ്ചാർജായ റോബർേട്ടാക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായും റോബർേട്ടാ സംസാരിച്ചു.
വിനോദ സഞ്ചാരത്തിനായാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. 57കാരനായ റോബർേട്ടാക്ക് വർക്കലയിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗളൂരുവിൽ എത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ റോബർേട്ടാ ഇറ്റലിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.