കേരളത്തിൽ 15 പേർക്കുകൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 15 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളം-2, മലപ്പുറം-2, കോഴിക്കോട്-2, കണ്ണൂർ-4, കാസർകോട്-5. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവർ 67 ആയി. ഇതിൽ മൂന്നുപേർ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കാസർകോട്ട് രോഗികൾ 19 ആയി. മൂന്ന് ദിവസത്തിനുള്ളിൽ 39 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ആദ്യമാണ്. കാസർകോട്ട് ഞായറാഴ്ച സ്ഥിരീകരിച്ചത് ഗൾഫിൽനിന്ന് വന്നവർക്കാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. മറ്റ് 10 പേർക്കും എങ്ങനെയാണ് രോഗം ബാധിച്ചതെന്ന വിവരം ആരോഗ്യവകുപ്പോ സർക്കാർ വൃത്തങ്ങളോ പുറത്തുവിട്ടിട്ടില്ല. വിവിധ ജില്ലകളിലായി 59,295 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 58,981 പേര് വീടുകളിലും 314 പേര് ആശുപത്രികളിലും. 9776 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. രോഗലക്ഷണങ്ങളുള്ള 4035 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതിൽ 2744 ഫലം നെഗറ്റിവാണ്.
15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന് കൂടുതൽ തലവേദനയായി. ഇവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനു പുറമെ രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ രോഗബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നാണ് ആശങ്ക. രോഗം പടരാതിരിക്കാന്‍ അതിജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
കാസർകോട് ജില്ലയിൽ സ്ഥിതി വളരെ മോശമാണെന്നും അതിനാലാണ് അടച്ചിട്ടതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയുെട സാഹചര്യം മോശമല്ല. മാർച്ച് ആദ്യം അമേരിക്കയിൽ 75 രോഗികളായിരുന്നത് ഇപ്പോൾ 20,000 ന് മുകളിലായി. ഇന്ത്യയിൽ മാർച്ച് ആദ്യം അഞ്ച് കേസായിരുന്നത് 350 ആയി.
അമേരിക്കയിൽ 500ലേെറ പേർ മരിച്ചു. ഇന്ത്യയിൽ ആറുപേരാണ് മരിച്ചത്.
സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ല
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര തടയുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സംസ്ഥാനത്ത് ദീർഘദൂര യാത്ര ഒഴിവാക്കണം. തൊട്ടടുത്ത ജില്ലകളിലേക്ക് തടസ്സമില്ല. അന്തർസംസ്ഥാന ബസുകൾ നിർത്തും. സംസ്ഥാനങ്ങളിലെ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് തടയുകയാണ് ലക്ഷ്യം. എന്നാൽ ചരക്ക് നീക്കത്തിന് തടസ്സമില്ല. വൈറസ് ആളുകളിലൂെടയാണ് പകരുന്നത്. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള നീക്കം ഒൗേദ്യാഗികമായി തടഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ നിർദേശം ഉടൻ നൽകും. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോേട്ടക്ക് പോകുന്നതുപോലെ ദീർഘദൂര യാത്ര ഒഴിവാക്കണം. തൊട്ടടുത്ത ജില്ലകളിൽ സഞ്ചരിക്കാം.
ദീർഘദൂരത്തിൽ സഞ്ചരിക്കുന്നത് വൈറസ് വ്യാപിക്കാൻ ഇടയാക്കും. കാസർകോട് ജില്ലയിൽ പൊതുഗതാഗതം അനുവദിക്കില്ല. കൊച്ചി മെേട്രാ സർവിസും നിർത്തി.
മറ്റ് ജില്ലകളിൽ പൊതുഗതാഗതത്തിെൻറ കാര്യത്തിൽ മുഖ്യമന്ത്രിയുെട അധ്യക്ഷതയിൽ ചേരുന്ന യോഗമാകും തീരുമാനം എടുക്കുക. കെ.എസ്.ആർ.ടി.സിക്കും പ്രൈവറ്റ് ബസുകൾക്കും നിർദേശം ബാധകമാണ്. പൊതുഗതാഗതം കുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം കൂടുതൽ തീരുമാനം എടുക്കും.
സ്വകാര്യവാഹനത്തിൽ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാൻ തടസ്സമില്ല. ആളുകൾ കൂട്ടത്തോെട യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ബസിൽ ഇരുപത്തഞ്ചോ മുപ്പതോ പേർ യാത്ര ചെയ്യുന്നത് വൈറസ് വ്യാപനത്തിന് കാരണമാകും. സ്വകാര്യ വാഹനത്തിൽ വ്യക്തിയോ കുടുംബമോ ആകും. അത് നിയന്ത്രിക്കില്ല.
പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം നടപടി എടുക്കാൻ എല്ലാ കലക്ടർമാർക്കും ജില്ല പൊലീസ് മേധാവികൾക്കും ശനിയാഴ്ച രാത്രിതന്നെ നിർദേശം നൽകിയിരുന്നു. അത് പ്രാബല്യത്തിൽ വന്നു.
ഒമ്പത് ജില്ലകളിലാണ് രോഗബാധ വന്നത്. ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ്. 14 കേസുകൾ വന്നു.
ബാക്കി ജില്ലകളിൽ അത്ര പ്രശ്നമില്ല. കേന്ദ്രസർക്കാർ നിർദേശം കിട്ടിയാൽ അതനുസരിച്ച് നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അഭിഭാഷകർ കോടതി ബഹിഷ്കരിക്കും
കൊച്ചി: കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ എറണാകുളം ബാർ അസോസിയേഷനിൽ അംഗങ്ങളായ നാലായിരത്തോളം അഭിഭാഷകർ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് കോടതി ബഹിഷ്കരിക്കും. ബാർ അസോസിയേഷൻ ഓഫിസും കാൻറീനും പ്രവർത്തിക്കില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജന സമ്പർക്കം ഒഴിവാക്കാൻ അഭിഭാഷകർ ഓഫിസുകൾ അടച്ചിടാനും എറണാകുളം ബാർ അസോസിയേഷൻ പ്രസിഡൻറ് പി.ടി. ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.