കോവിഡ് വ്യാപനം; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം, കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രിസഭായോഗം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാണെന്നാണ് മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
ലോക്ഡൗൺ ഉണ്ടാകില്ലെങ്കിലും സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശം.കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് യോഗം വിലയിരുത്തി. ഐ.സി.യു, വെന്റിേലറ്റർ സൗകര്യം പര്യാപ്തമാണെന്നും നിരീക്ഷിച്ചു.
സംസ്ഥാനം പൂർണമായി അടച്ചിടില്ല. എന്നാൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
കോളജുകൾ അടച്ചിടുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. കോളജുകൾ അടച്ചിടുന്നതും പഠനം ഓൺലൈനിലേക്ക് മാറ്റുന്നതും സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതി നിർദേശം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.