കോവിഡ്: പ്രതിരോധ സാമഗ്രികൾ നിർമിക്കാൻ വ്യവസായവകുപ്പ്
text_fieldsസാനിറ്റൈസര്‍, മാസ്ക്, ഓക്സിജന്‍, ഗ്ലൗസ് എന്നിവ വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ് ങളിൽ നിർമിക്കാൻ ധാരണ തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമ ാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്ക്, ഓക്സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും.
വ്യവസായ മന്ത്രി ഇ.പി. ജ യരാജനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും തമ്മില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.
ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31വരെ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി) ആവശ്യമായ സാനിറ്റൈസര്‍ നിർമിച്ച് നല്‍കും. ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ.എസ്.ഡി.പി ഉല്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് ആവശ്യമായ അളവ് നല്കിയ ശേഷമേ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ. നിലവാരമില്ലാത്ത ഹാന്‍ഡ് സാനിറ്റൈസര്‍ തയാറാക്കുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യവകുപ്പിന് ആവശ്യം. എറണാകുളത്തുള്ള കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിെൻറയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലെ സ്ഥാപനത്തില്‍നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം 1.75 ലക്ഷം ജോടിയാണ് സ്ഥാപനത്തിെൻറ ഉല്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്റ്റോക്കുണ്ട്. ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന് വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍നിന്ന് ഓക്സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും വ്യവസായ വകുപ്പ് ആലോചിക്കും.ആരോഗ്യവകുപ്പിന് ആവശ്യമുള്ള എന്‍ 95 മാസ്ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് എന്നിവ ലഭ്യമാക്കാന്‍ തമിഴ്നാട്ടിലും മറ്റുമുള്ള കമ്പനികളുമായി വ്യവസായ വകുപ്പ് ബന്ധപ്പെട്ടു. അനുകൂല പ്രതികരണമാണുണ്ടായത്.
ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവ ലഭ്യമാക്കുമെന്നും മന്ത്രി ജയരാജന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.