മൂന്നാംഘട്ടം അപകടകരം, മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം:കോവിഡ് വ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടന്നതിനാൽ തിങ്കൾ മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികിത്സയില്‍ നല്‍കാനാകില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടാം. തിങ്കൾ മുതല്‍ ജാഗ്രത കൂട്ടും. ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്. വാർഡുതല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിലേക്ക് വരണം എന്നുതന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, രണ്ടുംകല്പിച്ചുള്ള നീക്കം നടത്തില്ല. അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരുംകൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. അർഹരായവരെ ഘട്ടംഘട്ടമായി കൊണ്ടുവരാൻ നടപടി സ്വീകരിക്കും. പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കും.
കേരളം കോവിഡ് പ്രതിരോധ വാക്സിനുവേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും െഎ.സി.എം.ആറുമായി ചേർന്നാണ് പ്രവർത്തനങ്ങളെന്നും മന്ത്രി അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിെൻറ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. പരിശോധന കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുള്ളവരെപ്പോലും പരിശോധിക്കണമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.