വിലക്കിനിടെ ഉദ്യോഗസ്ഥർക്ക് വിദേശയാത്രാനുമതി
text_fieldsതിരുവനന്തപുരം: േകാവിഡ് ഭീതിയും ജാഗ്രതയും യാത്രാവിലക്കും തുടരുന്നതിനിടെ ഉന്നത സ ര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി. ഇവരിൽ കെ.എസ്.ഡി.പി ഡയറക്ടര്‍ എം. ജി. രാജമാണിക്യത്തിന് ഏപ്രില്‍ നാല് മുതല്‍ 18 വരെ ലണ്ടനിലേക്ക് പോകുന്നതിനാണ് അനുമ തി.
തൊഴിൽവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് തായ്ലന്‍ഡിലേക്കാണ് അനുമതി. മാർച്ച് 14 മുതൽ 22 വരെ ഒമ്പത് ദിവസത്തേക്കാണ് അനുമതി കിട്ടിയത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹം സ്വയം യാത്ര റദ്ദാക്കി. നേരേത്ത ലഭിച്ച അപേക്ഷപ്രകാരമായിരുന്നു സത്യജിത് രാജന് അനുമതി നൽകിയതെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക് അഞ്ച് ദിവസത്തേക്ക് റഷ്യയിലേക്കാണ് പോകുന്നത്. ഏപ്രിൽ ഒമ്പത് മുതൽ 13 വരെ.
ഉദ്യോഗസ്ഥർക്ക് പുറമെ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രെൻറ േപഴ്സനൽ സ്റ്റാഫംഗത്തിന് 43 ദിവസത്തെ വിദേശയാത്രക്കും അനുമതി നൽകി. ഒാഫിസ് ക്ലർക്ക് ജയശ്രീ തങ്കത്തിന് മാർച്ച് 19 മുതൽ ഏപ്രിൽ 30 വരെയാണ് ദുബൈ സന്ദർശനാനുമതി. എല്ലാവരുടെയും യാത്ര സ്വകാര്യ ആവശ്യങ്ങൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.